27/1/09

ധൂർത്ത്

ഒരുകിലോ അരി,ഒരു തേങ്ങ
ഒരുലിറ്റർ പാൽ,അരക്കിലോ പഴം
പത്തു മുട്ട,പ്രാതലിന്റെ മാവ്
അൽ‌പ്പം പച്ചക്കറി
എന്നിവയാണ് നൂറുരൂപ

ചുമയ്ക്കുള്ള മരുന്ന്
പനിക്കുള്ള ഗുളിക
ചൊറിച്ചിലിന്റെ ഓയിന്മെന്റ്
ഒരു കവർ കോണ്ടം
എന്നിവ മറ്റൊരു നൂറു രൂപ

ഒരു സിനിമ
അല്ലെങ്കിൽ ഒരു സായാഹ്നനടത്തം
അതുമല്ലെങ്കിൽ ബന്ധുവീട്ടിലേക്കൊരു യാത്ര
അതിന്
മൂന്നാമതൊരു നൂറുരൂപകൂടി വേണം

നിൽക്കൂ...
അരക്കിലോ അരി
അരലിറ്റർ പാൽ
അഞ്ചുമുട്ട
അരക്കിലോ മൈദ
അൽ‌പ്പം പച്ചക്കറി ഇത്രയും മതി

ചുമയ്ക്കുള്ള മരുന്ന്
പനിക്കുള്ള ഗുളിക
ചൊറിച്ചിലിന്റെ ഓയിന്റ്മെന്റ്.....
കോണ്ടം ഓരോന്നായി കിട്ടുമോ..?

ഹൊ!
ഒരു സിനിമ!
ഒരു സായാഹ്നനടത്തം!!
ബന്ധുവീട്ടിലേക്കൊരു യാത്ര...!!!
ദൈവമേ എന്തൊരു ധൂർത്താണ് ജീവിതം...

8 അഭിപ്രായങ്ങൾ:

 1. കഞ്ചൂസ് :)
  (ഒരു വാരാന്ത്യക്കള്ളടിച്ചിലവ് പോലും വരികളിൽ തപ്പിയിട്ട് കിട്ടിയില്ല. ദുഷ്ടൻ)

  മറുപടിഇല്ലാതാക്കൂ
 2. ഒടുവില്‍ ജീവിതം തന്നെ ഒരു ധൂര്‍ത്ത് ആയിത്തീരുമോ എന്നാണ് ഭയം. നന്നായി.

  എന്നാലും എന്റെ ഡിങ്കാ - കമന്റ് ഉഗ്രനായി. ഒരു പൈന്റിനുള്ള കാശെങ്കിലും ഉള്‍ക്കൊള്ളിക്കാമായിരുന്നല്ലേ കോണ്ടത്തിനായി കാശുമാറ്റി വച്ച ഈ പിശുക്കന്.

  മറുപടിഇല്ലാതാക്കൂ
 3. യാഥാര്‍ത്ഥ്യത്തിന്‍റെ കടി കൊണ്ടു തുടങ്ങിയോ?

  മറുപടിഇല്ലാതാക്കൂ
 4. അതെ അതെ ഒരു ഓള്‍ഡ്‌ മങ്കിനെങ്കിലും വക കാണിക്കേണ്ടതായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 5. നൂറുരൂപാ നോട്ടിനൊക്കെ പണ്ടെന്തൊരു വെലയായിരുന്നു. ഇപ്പോ അതു കാണാന്‍ വൊരു രസോല്ല.

  മറുപടിഇല്ലാതാക്കൂ
 6. ദൈവമേ എന്തൊരു ധൂർത്താണ് ജീവിതം

  മറുപടിഇല്ലാതാക്കൂ
 7. ഓഫ്: പരോള്‍ കണ്ടിരുന്നു. നന്നായി. നേരിട്ടു പരിചയപ്പെടാനുള്ള സാഹചര്യം അല്ലായിരുന്നു. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 8. ജീവിതം തന്നെ ധുര്‍ത്ത്...ഇവിടെയില്ലായിരുന്നു കുറേ കാലമായി..

  മറുപടിഇല്ലാതാക്കൂ