സർക്കുലർ

ഓണച്ചന്തയിൽ
ഒരു വാഴയ്ക്കാ
നാടൻ വെള്ളരിപ്പിഞ്ചിനെ
തുണിപൊക്കിക്കാണിച്ചു.
അന്തിച്ചുപോയ
വെള്ളരിപ്പിഞ്ച്
വെള്ളരിക്കാപ്പട്ടണം പോലീസ് സ്റ്റേഷനിൽ
സ്ത്രീപീഢനത്തിന്
കേസ്കൊടുത്തു.

പ്രായപൂർത്തിയാകാത്ത വെള്ളരിപ്പിഞ്ചിനോട്
അസഭ്യമായി പെരുമാറിയതിന്
വെള്ളരിക്കാപ്പട്ടണം
പോലീസ്
വാഴയ്ക്കായെ
അറസ്റ്റ് ചെയ്ത്
ലോക്കപ്പിലിട്ട്
കുനിച്ച് നിർത്തി
കൂമ്പിനിടിച്ചു.

ഇടിയൊരു സംഭവമായി
സംഭവം വാർത്തയായി,
വാർത്ത വഴക്കായി
വഴക്ക് വക്കാണമായി
വാഴക്കാ അസോസിയേഷൻ
അടിയന്തിരയോഗം കൂടി
ഓണച്ചന്തകൾ ബഹിഷ്കരിക്കാൻ
തീരുമാനമായി.

ചന്ത സ്വാഹയായി.
നഷ്ടം കൊണ്ട് കഷ്ടപ്പെട്ട
ഓണച്ചന്ത ഭാരവാഹികൾ
വെള്ളരിക്കാ പിഞ്ചിനെയങ്ങ്
പിരിച്ചുവിട്ടു.
പ്രശ്നം പരിഹാരമായി..
ഓണം കഴിയുന്നതുവരെയെങ്കിലും
അടങ്ങി ഒതുങ്ങിക്കഴിഞ്ഞോണമെന്ന്
വെള്ളരിക്കാപ്പിഞ്ചുകൾക്ക്
സർക്കുലറുണ്ടായി...