13/9/09

ഒരു മരത്തിന്റെ ജീവിതം

ഈ മരത്തിന്റെ ജീവിതമാണ് ജീവിതം.
എത്ര നിസഹായമാണത്!
ഇവിടെ മുളയ്ക്കണമെന്നോ
ഇവിടെ വളരണമെന്നോ അത് കരുതിയതല്ല്ല
ഇവിടെ ആരോ അതിനെ കാഷ്ടിച്ചുപോയി
അതിനാൽ ഇവിടെ.....

തനിക്കുവേണ്ടിയല്ലാതെ പെയ്ത മഴയിൽ
അത് മുളപൊട്ടി
താന്മൂലമല്ലാതെ ചീഞ്ഞുപോയവയിൽ
വേരുപടർത്തി
നദികൾ വഴിമാറിയൊഴുകാത്തതുകൊണ്ട്
അത് ഒലിച്ചുപോയില്ല.
ഇലകൾ കയ്പ്പായതുകൊണ്ട്
ഒന്നും കടിച്ചുപോയില്ല.

കാലങ്ങളായി
അത് ഇവിടെ നിൽക്കുന്നു
ഇതാ ഈ പാറപോലെ,
ഇലകളും പൂക്കളും ഉള്ള ഒരു പാറ.
അത് സ്വപ്നം കാണുന്നുണ്ടാവുമോ
പക്ഷികൾക്കൊപ്പം പറക്കുന്ന കാലം!

7 അഭിപ്രായങ്ങൾ:

 1. പറന്നു നടക്കുന്ന പാറകളെക്കുറിച്ച്‌ ഒരു കഥ വായിച്ചിട്ടുണ്ട്‌. അതു സത്യമാകുന്ന കാലമുണ്ടാവും എന്നു കരുതാം.
  ജീവിക്കുന്ന ഭാവന..

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. ഈ കക്കൂസിൽ വന്നീ കവിത വായിച്ചപ്പോൾ
  നല്ല വിരേചന സുഖം.

  മരമായിരുന്നു ഞാൻ
  പണ്ടൊരു മഹാ നദി-
  ക്കരയിൽ നദിയുടെ പേരു
  ഞാൻ മറന്നു പോയ്.

  മറുപടിഇല്ലാതാക്കൂ
 4. പള്ളിക്കുളം.. has left a new comment on your post "ഒരു മരത്തിന്റെ ജീവിതം":

  ഓ ജിതേന്ദ്രകുമാറേ..
  ഈ കക്കൂസിൽ വന്നീ കവിത വായിച്ചപ്പോൾ
  നല്ല വിരേചന സുഖം.

  മരമായിരുന്നു ഞാൻ
  പണ്ടൊരു മഹാ നദി-
  ക്കരയിൽ നദിയുടെ പേരു
  ഞാൻ മറന്നു പോയ്..

  മറുപടിഇല്ലാതാക്കൂ
 5. മരമായിരിക്കെ പറക്കുന്നതും ചിറകൊതുക്കുന്നതും സ്വപ്നം കാണുന്നതുകൊണ്ടല്ലേ സനാ മരം മരമാവുന്നത്? പാറയല്ലാതാവുന്നത്? അതോ കിളികളുടെയും പൂക്കളുടെയും സ്വപ്നങ്ങളിലേക്ക് വളര്‍ന്നെത്താന്‍ പറ്റുന്നതുകൊണ്ടോ... പാറപോലെ എന്നു കാണുമ്പോള്‍ മരത്തിനെന്തോ മരവിപ്പ്. മരത്തിനരുതാത്ത മരവിപ്പ് :)

  കവിത ഇഷ്ടമായി. ശിലക്കും ചിറകിനും ഇടയ്ക്കുള്ള ജീവിതം ഇരുവശത്തേക്കും വീണുപോകാവൂന്ന തേങ്ങയല്ലേ.. അതുപോലെ എന്തോ ഒന്ന്...

  മറുപടിഇല്ലാതാക്കൂ
 6. ആ മരം ഈ മരം ആ മരം ഈ മരം ആ മരം ഈ മരം ...

  മറുപടിഇല്ലാതാക്കൂ
 7. വ്യത്യസ്ഥമായ ചിന്ത...ഈ നല്ല കവിതക്കെന്റെ ഭാവുകങ്ങൾ....

  മറുപടിഇല്ലാതാക്കൂ