തെരുവിൽ...ചവറുകൂനയിൽ

അവൾക്കെന്നെ ഒട്ടും അറിയില്ലായിരുന്നു
അവൾ എന്നെ പ്രണയിച്ചു.

അവളെന്നെ പൂർണമായി അറിഞ്ഞു
അവൾ എന്നെ ഉപേക്ഷിച്ചു.

കുട്ടികളുടെ കളിപ്പാട്ടം പോലെ ഞാൻ
എല്ലാം വലിച്ചു പൊളിച്ച് തുറന്ന നിലയിൽ
അടയ്ക്കാനാവാതെ ആരെയോ കാത്തുകിടന്നു,
തെരുവിൽ....ചവറുകൂനയിൽ.