18/3/10

തെരുവിൽ...ചവറുകൂനയിൽ

അവൾക്കെന്നെ ഒട്ടും അറിയില്ലായിരുന്നു
അവൾ എന്നെ പ്രണയിച്ചു.

അവളെന്നെ പൂർണമായി അറിഞ്ഞു
അവൾ എന്നെ ഉപേക്ഷിച്ചു.

കുട്ടികളുടെ കളിപ്പാട്ടം പോലെ ഞാൻ
എല്ലാം വലിച്ചു പൊളിച്ച് കേടാക്കപ്പെട്ട നിലയിൽ
എന്നിൽ കൌതുകം തോന്നുന്ന ആരെയോ കാത്തുകിടന്നു,
തെരുവിൽ....ചവറുകൂനയിൽ.

7 അഭിപ്രായങ്ങൾ:

 1. നിങ്ങൾ വളരെ കുറച്ച്
  നല്ല കവിതകൾ എഴുതിയിട്ടുണ്ട്.

  പക്ഷേ,
  ഇത്തരം കവിതകളെഴുതിയാൽ പിന്നെ സ്ഥാനം
  "തെരുവിൽ...ചവറുകൂനയിൽ"
  ആയിരിയ്ക്കും.

  രണ്ടെണ്ണം വീശിയതിന്റെ
  ആവേശത്തിലെഴുതിവിട്ടതാണോയിത്?

  മറുപടിഇല്ലാതാക്കൂ
 2. “ജീവിതത്തിന്‍റെ...പുറംപോക്കില്‍“

  മറുപടിഇല്ലാതാക്കൂ
 3. ഞാൻ വീശിയിട്ട് കവിതയെഴുതാറില്ല.തെരുവിൽ ചവറുകൂനയിൽ ആയിരിക്കുന്നത് ഒരു ഭാഗ്യമാണ് നഗ്നാ...

  (താങ്കളുടെ മനോവികാരം മനസിലാക്കുന്നു. പക്ഷേ എന്തുചെയ്യാം...എന്നെ തിരിച്ചടിക്കാൻ തെരെഞ്ഞെടുത്ത കവിത യോജിക്കുന്നതല്ല... ,കാത്തിരിക്കൂ അവസരം തരാം ;))

  മറുപടിഇല്ലാതാക്കൂ
 4. സനാതനൻ,
  ഇതിൽ 'തിരിച്ചടി'യുടെ വിഷയമെന്താണ്‌? എന്റെ കവിതകളെ വിമർശിച്ചതാണോ ഉദ്ദേശിച്ചത്‌? എങ്കിൽ അതിനുള്ള മറുപടി ഞാൻ അവിടെ തരേണ്ടകാര്യമല്ലേയുള്ളൂ.

  സനാതനൻ വിചാരിയ്ക്കുന്നതുപോലെ ഈ കവിത 'തെരുവിൽ...ചവറുകൂനയിൽ', ഏതെങ്കിലും തരത്തിൽ മികച്ചതായിട്ടുതോന്നുണ്ടെങ്കിൽ അത്‌ തികച്ചും കവിതയോട്‌ ചെയ്യുന്ന അനീതിയാണെന്നേ പറയാനുള്ളൂ.

  താങ്കൾക്ക്‌ വിശ്വാസമുള്ള കവിസുഹൃത്തുക്കളുടെ അഭിപ്രായമന്വേഷിച്ചുനോക്കണം.

  മറുപടിഇല്ലാതാക്കൂ
 5. രാമചന്ദ്രാ,നഗ്നാ ഒന്നു ക്ഷമിച്ചുകള..ഞാനിങ്ങനെയാ...നന്നാവൂല്ലാ :)

  മറുപടിഇല്ലാതാക്കൂ