28/3/10

പുറമ്പൂച്ച്

ആദ്യപ്രണയത്തിന്റെ പരാജയത്തെത്തുടർന്ന്
ആത്മഹത്യക്ക് തീരുമാനിച്ചപ്പോൾ
മരണശേഷമുള്ള കാര്യങ്ങളെക്കുറിച്ച്
ചില ആശങ്കകൾ പൊന്തിവന്നു.

അടക്കും മുൻപ് കുളിപ്പിക്കുമ്പോൾ
ഞാൻ മാത്രം കണ്ടിട്ടുള്ള ഗുഹ്യഭാഗങ്ങൾ
നാട്ടുകാർ കാണുമല്ലോ എന്നതായിരുന്നു ഒന്ന്.
അലക്കിവെടിപ്പാക്കിയ ഉടുപ്പുകൾ മാറ്റുമ്പോൾ
ഉള്ളിൽ പിഞ്ഞിക്കീറിയ അണ്ടർവെയർ കണ്ട്
നാണക്കേടാകുമല്ലോ എന്നത് മറ്റൊന്ന്.

പോംവഴികണ്ടെത്തി,
ഡിസക്ഷൻ ബോക്സിലെ കത്രികകൊണ്ട്
ഗുഹ്യരോമങ്ങൾ ഭംഗിയായി കത്രിച്ചൊതുക്കി.
വിലകൂടിയ ഒരു ജട്ടിയും ബനിയനും വാങ്ങി.
മരണത്തെ ജപിച്ചുകൊണ്ട്
ചിന്താകുലമായ ഒരു രാത്രി കടന്നുപോയി.
അരദിവസം മുഴുവൻ മരണത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ
വിരഹം മറന്നുപോയി.
തീരുമാനം മാറി.

ഇപ്പോൾ
ഒരു ദശാബ്ദം കഴിഞ്ഞുപോയി
നൂറുപ്രണയങ്ങളും നൂറുപരാജയങ്ങളും വന്നുപോയി
എത്ര വിവസ്ത്രമാക്കിയാലും
നഗ്നമാവാത്ത ഒരു പുറമ്പൂച്ചാണ്
ശരീരമെന്ന തിരിച്ചറിവുമുണ്ടായി.

14 അഭിപ്രായങ്ങൾ:

 1. ‘നൂറുപ്രണയങ്ങളും നൂറുപരാജയങ്ങളും വന്നുപോയി
  എത്ര വിവസ്ത്രമാക്കിയാലും
  നഗ്നമാവാത്ത ഒരു പുറമ്പൂച്ചാണ്
  ശരീരമെന്ന തിരിച്ചറിവുമുണ്ടായി.‘

  ഗംഭീരായി, സനല്‍

  ബ്ലോഗിന്റെ പേരുമാറ്റിയതിന് നന്ദി

  മറുപടിഇല്ലാതാക്കൂ
 2. പിന്നെന്തിനാ ‘ക്കൂസ്’ മറച്ചുവെച്ചത്‌.. :D
  അസ്സല്‍ കവിത / നല്ല പേര്

  മറുപടിഇല്ലാതാക്കൂ
 3. എത്ര വിവസ്ത്രമാക്കിയാലും
  നഗ്നമാവാത്ത ഒരു പുറമ്പൂച്ചാണ്
  ശരീരവും പ്രണയവുമെന്ന തിരിച്ചറിവുമുണ്ടായി.

  മറുപടിഇല്ലാതാക്കൂ
 4. എത്ര ഉടുപ്പിച്ചാലും നഗ്നത മാറുന്നില്ലെന്നാണെനിക്കു തോന്നുന്നത്

  മറുപടിഇല്ലാതാക്കൂ
 5. എത്ര വിവസ്ത്രമാക്കിയാലും
  നഗ്നമാവാത്ത ഒരു പുറമ്പൂച്ചാണ്
  ശരീരമെന്ന തിരിച്ചറിവുമുണ്ടായി

  മറുപടിഇല്ലാതാക്കൂ
 6. നൂറുപ്രണയങ്ങളും നൂറുപരാജയങ്ങളും വന്നുപോയി
  എത്ര വിവസ്ത്രമാക്കിയാലും

  വരികള്‍ക്കൊരു പ്രതെയ്ക സുഖം

  മറുപടിഇല്ലാതാക്കൂ
 7. എത്ര വിവസ്ത്രമാക്കിയാലും
  നഗ്നമാവാത്ത ഒരു പുറമ്പൂച്ചാണ്
  ശരീരമെന്ന തിരിച്ചറിവുമുണ്ടായി.

  വായനയുടെ ഒരു കുത്തേറ്റു...

  മറുപടിഇല്ലാതാക്കൂ
 8. njan bhoumik, 8 years old. kakkakale kandu. kavita vayikkan sramichu.

  മറുപടിഇല്ലാതാക്കൂ
 9. സനല്‍ കവിത നന്നായി.
  നമ്മുടെ മനസ്സിന്‍റെ ആഹ്ലാദത്തിനായ്
  നമ്മള്‍ ഞെക്കി പിഴിയുന്നത്
  ഈ മാംസസില്പത്തെയല്ലേ.
  ഹോ എന്തൊരു അഹമ്ഭാവിയാണ് നമ്മള്‍.
  ഇതാ മികച്ച ഒരു ഉല്പന്നം
  ഇതാ എന്‍റെ ശരീരം എന്ന്
  മറച്ചു പിടിച്ചു നാം ഹിപ്പോക്രാറ്റ് ആകും.
  എന്നിട്ടോ
  ഈ ശരീരം നമുക്ക് വഴിയില്‍ തുനയാകില്ല,
  വെള്ള പൂശി വിയര്‍ക്കത്തവര്‍ തന്‍
  തൊള്ള കീറും വിസര്‍ജ്യങ്ങലുണ്ടും,
  ഒട്ടു നാള്‍ ചര്ടിചോരെച്ചില്‍
  ഉപ്പു കൂടി തിരിച്ചു തിന്നിട്ടോ
  നമ്മള്‍ തീര്‍ന്നുപോകും
  (റഫീക്ക് അഹമ്മദ്-പിന്നെയെങ്ങനെ
  കനു സന്യലിനെ കുറിച്ചുള്ള പുതിയ കവിത
  മാധ്യമം weekily )

  മറുപടിഇല്ലാതാക്കൂ
 10. എത്ര വിവസ്ത്രമാക്കിയാലും
  നഗ്നമാവാത്ത ഒരു പുറമ്പൂച്ചാണ്
  ശരീരമെന്ന തിരിച്ചറിവുണ്ടായി’

  കൊള്ളാം..

  മറുപടിഇല്ലാതാക്കൂ