21/6/11

ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ

21/6/2011 നാണ് ഇത് പോസ്റ്റ് ചെയ്യുന്നത്.. ഇന്ന് 6/7/2011....ഇക്കഴിഞ്ഞ രണ്ടാഴ്ചകൾ കൊണ്ട് സംഭവിച്ചതൊക്കെ അത്ഭുതങ്ങളായിരുന്നു. ഈ പോസ്റ്റ് എത്രയധികം ഷെയർ ചെയ്യപ്പെട്ടു എന്നറിയില്ല..മലയാളികളുള്ളിടത്തെല്ലാം ഈ സഹായാഭ്യർത്ഥന കടന്നു ചെന്നിരിക്കണം.. ഇത്രയും ദിവസങ്ങൾക്കുള്ളിൽ ഏഴുലക്ഷം രൂപയോളം അനിലിന്റെ അക്കൌണ്ടിൽ വന്നു..ഇന്നിപ്പോൾ ശാരിയുടെ ചികിത്സയുടെ കാര്യത്തിൽ ആശങ്കകളില്ല.... ഇന്ന് (6/7/2011) അനിലിനെ വിളിച്ചിരുന്നു... ഇപ്പോഴത്തെ സാഹചര്യത്തിൽ ആർ.സി.സിയിൽ ശാരിയുടെ ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ നടത്താൻ അവശ്യം വേണ്ട ഫണ്ട് തന്റെ പക്കൽ ഉണ്ട് എന്ന് അനിൽ പറഞ്ഞു.ഒരു പ്രതിസന്ധിഘട്ടത്തിൽ തന്നെക്കുറിച്ചോ ശാരിയെക്കുറിച്ചോ ഒന്നും അറിയാതെ തങ്ങളെ സഹായിച്ച എല്ലാപേരോടും നന്ദിയുണ്ടെന്ന് അനിൽ പറഞ്ഞു... ചികിത്സയ്ക്കുള്ള പണം സമാഹരിക്കപ്പെട്ട സാഹചര്യത്തിൽ അനിലിന്റെ അക്കൌണ്ട് ഡീറ്റെയിത്സ് മാറ്റുകയാണ്...നന്ദി
മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം. കടൽക്ഷോഭത്തിൽ കടയിടിഞ്ഞുപോയ നെട്ടത്തെങ്ങിനെപ്പോലെ, ഏറ്റവും ചെറിയ കാറ്റിനെപ്പോലും ഭീതിയോടെ നോക്കി, സ്വന്തം ഉയരത്തെ സ്വയം ശപിച്ചു നിൽക്കുന്നതു കാണാം. ഈച്ചയെപ്പോലെ, പുഴുക്കളെപ്പോലെ എത്ര നിസാരരാണ് നമ്മൾ !

ഇന്ന് തിരുവനന്തപുരം ആർ.സി.സിയിൽ പോയി അനിൽ എന്ന പഴയൊരു സഹപാഠിയെ കണ്ടു. ഗവൺ‌മെന്റ് ലോ കോളേജിൽ നിന്നും പലവഴിക്ക് പിരിഞ്ഞ ശേഷം ഞങ്ങളങ്ങനെ കാണാറില്ലായിരുന്നു. ഞാൻ സിനിമ എന്ന സ്വപ്നത്തിന്റെ പിറകേയും അവൻ അഭിഭാഷകവൃത്തി എന്ന തൊഴിലിന്റെ പിറകേയും പോയതുകൊണ്ട് കണ്ടുമുട്ടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു.ഇടയ്ക്ക് കണ്ടപ്പോൾ പച്ചപിടിച്ചു വരുന്ന തന്റെ തൊഴിലിനെക്കുറിച്ചും സന്തോഷം നിറഞ്ഞ കുടുംബജീവിതത്തെക്കുറിച്ചും കുസൃതിക്കുടുക്കയായ മകളെക്കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു ..കുറേ നാളുകൾക്കു ശേഷം ഒരു സുഹൃത്തുവഴി അറിഞ്ഞു അനിലിന്റെ ഭാര്യ (ശാരി) യെ ആർ.സി.സിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.. കാൻസറാണ്.. രോഗം ഗുരുതരമാണ്...കുറേ നാളുകൾക്ക് ശേഷം ഏറെ പണം ചെലവാക്കി മരണത്തിന്റെ വായിൽ നിന്നും അനിൽ ശാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നറിഞ്ഞു. പിന്നീടൊരിക്കൽ കണ്ടപ്പോൾ തന്റെ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെ തകർത്തുകളഞ്ഞ കാൻസർ എന്ന രോഗത്തിന്റെ പിടിയിൽ നിന്നും ശാരിയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ താൻ അനുഭവിച്ച യാതനകളെക്കുറിച്ച് അനിൽ പറഞ്ഞു. എങ്കിലും എല്ലാം പിടിവിട്ടു പോയി എന്ന അവസ്ഥയിൽ നിന്നും ജീവിതത്തെ തിരികെ തന്നല്ലോ ദൈവം എന്ന് അവൻ ആശ്വസിച്ചു.

കഴിഞ്ഞ മാസം ഒരു ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നപ്പോൾ ശ്യാം മോഹൻ എന്ന ഒരു സുഹൃത്തിന്റെ ഫോൺ കോൾ വന്നു. ശാരിയെ വീണ്ടും ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അനിലിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പൂർണമായും തകർത്തുകളഞ്ഞ ശേഷം പിൻ‌വലിഞ്ഞ ആ മഹാരോഗം ഇത്തവണ തിരിച്ചുവന്നത് കൂടുതൽ ശക്തിയോടെ രക്താർബുദത്തിന്റെ രൂപത്തിലാണ്. ഒരു തവണത്തെ ആന്റിബയോട്ടിക് ഇഞ്ചക്ഷനുള്ള തുകപോലും സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു അനിൽ. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇത്തവണ ഡോക്ടർ പറഞ്ഞ പ്രതിവിധി. ഏതാണ്ട് പതിനഞ്ചു ലക്ഷം രൂപയോളം ചെലവുവരും. ലോ കോളേജിലെ പഴയ സഹപാഠികളെല്ലാം ചേർന്ന് കുറച്ച് പണം സമാഹരിച്ചു നൽകണം എന്ന് പറയാനാണ് ശ്യാം എന്നെ വിളിച്ചത്. ഓരോരുത്തർക്കും പതിനായിരം രൂപവീതമെങ്കിലും കൊടുക്കാനാകുമെങ്കിൽ അത് ഒരു നല്ല സഹായമാകുമെന്ന് അവൻ പറഞ്ഞു. ജൂൺ ആദ്യവാരമെങ്കിലും കഴിയുന്നത്ര തുക അനിലിന്റെ അക്കൌണ്ടിൽ ഇടാൻ ശ്രമിക്കണം എന്ന് പറഞ്ഞ് അവൻ അനിലിന്റെ ബാങ്ക് അക്കൌണ്ട് അയച്ചുതന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ തിരികെ വന്നു. അതിൽ നിന്ന് പ്രതീക്ഷിച്ച സാമ്പത്തികം കിട്ടിയില്ല. ജൂൺ ആദ്യവാരവും രണ്ടാം വാരവും കടന്നുപോയി. എനിക്ക് ഒരു രൂപ പോലും ഇടാനായില്ല.അതുകൊണ്ടുതന്നെ ശ്യാമിനേയോ അനിലിനേയോ വിളിക്കാൻ എനിക്കൊരു ചമ്മലുണ്ടായി.

മറ്റു പണികളൊന്നുമില്ലാതെ നാട്ടിൽ നിന്നിട്ടും അനിലിനെ ഒന്നുപോയി കാണുകയെങ്കിലും ചെയ്യാത്തത് തെറ്റാണെന്ന് രണ്ടുമൂന്നുദിവസമായി മനസാക്ഷി കുത്തിത്തുടങ്ങി. അങ്ങനെ ഇന്ന് ഞാനും ഒരു സുഹൃത്തുമായി ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു. അവൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ ചിരിച്ചുകൊണ്ട് ഞങ്ങളുടെ നേർക്ക് നടന്നു വന്നു. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എന്നത് ഏതാണ്ട് അസാധ്യമായ ഒന്നാണെന്ന മട്ടിലായിരുന്നു അവൻ സംസാരിച്ചത്.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി മുതൽ നാട്ടിലെ സന്നദ്ധസംഘടനകൾ വരെ എല്ലാ വാതിലുകളും മുട്ടി മൂന്ന് മാസത്തെ ചികിത്സയ്ക്കുള്ള പണം സംഘടിപ്പിക്കാം എന്നുമാത്രമേ അവനു വിശ്വാസമുള്ളു.മൂന്നു മാസത്തിനു ശേഷം ശാരിയെ മരണം കൊണ്ടുപോകും.അമ്മയെ കാണാതെ മകൾ കരയുന്നു എന്ന് പറയുമ്പോഴും അവന്റെ കണ്ണുകളിൽ നനവില്ല..മജ്ജമാറ്റിവെച്ച് ഈ മഹാരോഗത്തെ പരാജയപ്പെടുത്തി ജീവിതം തിരികെപ്പിടിക്കാമെന്ന് വിശ്വസിച്ച് ശാരി സന്തോഷവതിയായിരിക്കുകയാണെന്ന് പറയുമ്പോഴും അവന്റെ മുഖത്ത് സങ്കടമില്ല. ആദ്യം തന്നെ ഈ രോഗം അതിന്റെ യഥാർത്ഥരൂപത്തിൽ വന്നിരുന്നു എങ്കിൽ മജ്ജമാറ്റിവെയ്ക്കാനുള്ള പണം സംഘടിപ്പിക്കാമായിരുന്നു എന്നവൻ പറഞ്ഞു. ഏറെ ചാടിയിട്ടും വള്ളത്തിനുള്ളിൽ തന്നെ വീണുപോയ കടൽമീനിന്റെ പരാജയ സമ്മതമായിരുന്നു അവന്റെ ഭാവം. ഇനി എനിക്ക് വയ്യ.വിധി ഇതാണ് എന്ന് കീഴടങ്ങിക്കൊടുക്കുന്ന ഒരു മനുഷ്യന്റെ ദയനീയമായ അവസ്ഥ.

എന്തു ചെയ്യാനാണ്..മനുഷ്യൻ എത്ര നിസഹായനാണ്...ഞാൻ ഒന്നും പറയാതെ കേട്ടു നിന്നു... ഒടുവിൽ മടങ്ങിപ്പോരുമ്പോൾ ഞാൻ പറഞ്ഞു തളരരുതെടാ..പണമുണ്ടാക്കാം..നമുക്ക് ആളുകളോട് ചോദിക്കാം...നീ മജ്ജമാറ്റിവെയ്ക്കൽ അസാധ്യമാണ് എന്ന മനോഭാവം മാറ്റണം..എങ്ങനെ പണം സംഘടിപ്പിക്കാം എന്ന് ചിന്തിക്കണം...പണം സംഘടിപ്പിക്കാൻ നമുക്ക് കഴിയും..ഒന്നും അസാധ്യമല്ല... അത് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ പ്രതീക്ഷയുടെ നേർത്ത നനവ് ഞാൻ കണ്ടു...അവൻ എന്റെ കൈ അമർത്തിപ്പിടിച്ചു... ഞാൻ ചെയ്തതു ശരിയാണോ എന്ന് എനിക്കറിയില്ല..വെറും വാക്കുകൾ കൊണ്ടാണെങ്കിലും ഞാൻ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞ ഒരു മനുഷ്യനെ മോഹിപ്പിക്കുകയായിരുന്നോ...

എന്തായാലും അവന്റെ കയ്യിൽ നിന്ന് കുടുംബഫോട്ടോയും ചികിത്സാരേഖകളും സ്കാൻ ചെയ്തെടുത്തുകൊണ്ടാണ് ഞാൻ തിരികെപ്പോന്നത്. അപ്പോൾ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും മടങ്ങിപ്പോരുമ്പോൾ ഞാനും അതുതന്നെ ചിന്തിക്കുകയായിരുന്നു. പണം എങ്ങനെ ഉണ്ടാക്കാം...പതിനഞ്ചുലക്ഷത്തിന്റെ ഒരു ചെറിയ പങ്കെങ്കിലും ഉണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ലേ... ബൂലോക കാരുണ്യത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് സിമിക്ക് (സിമി നസ്രേത്ത്) ഒരു മെയിലയച്ചു. ഈ ലോകത്ത് ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ലല്ലോ (ഒളിയാക്രമണം നടത്തി ഒരു അനിലിനേയും ശാരിയേയും പരാജയപ്പെടുത്തുന്ന വിധിയ്ക്കുമറിയില്ലായിരിക്കും) അതുകൊണ്ട് ഞാൻ ഇതിവിടെ എഴുതുന്നു. ആർക്കെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാനും ചെയ്യാം..

ഒക്ടോബറിലാണ് മജ്ജമാറ്റിവെയ്ക്കാനുള്ള സാമ്പത്തികമുണ്ടെങ്കിൽ അത് നടത്താമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മൂന്നു മാസം... അനിലിന്റെയും ശാരിയുടേയും ഒരു കുടുംബചിത്രവും ശാരിയുടെ ചില ചികിത്സാരേഖകളും ഇവിടെ ഇടുന്നു. അനിലിന്റെ ഫോൺ നമ്പരും...

Patient's Name: Shari

Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon
Pin Code-691010

Phone Number :+91-7293607979


From
ഇന്നലെ (21/6/2011) രാത്രി ഈ പോസ്റ്റ് ഇവിടെ ഇട്ട ശേഷം ഇന്റർ നെറ്റിലെ സുമനസുകൾ ഒരായിരം സഹായ ഹസ്തങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്.പ്രതീക്ഷയുടെ ഊർജ്ജസ്വലമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇന്ന് (22/6/2011) വീണ്ടും ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു..അവൻ ഒറ്റയ്ക്കല്ലെന്നും നൂറുകണക്കിനാളുകളുടെ പിന്തുണയുണ്ടെന്നും എന്തായാലും നമ്മൾ ശാരിയുടെ ജീവൻ രക്ഷിക്കാൻ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും പറഞ്ഞു.

ശാരിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവനനൽകുന്നവരുടെ പേരു വിവരങ്ങളും സമാഹരിച്ച തുകയും രേഖപ്പെടുത്തി ഇന്റർനെറ്റ് സുഹൃത്തുക്കൾ ഒരു ഗൂഗിൾ സ്പ്രെഡ് ഷീറ്റ് തുറന്നിട്ടുണ്ട്. അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുന്നു.IFS CODE, SWIFT CODE എന്നിവ അക്കൌണ്ടിന്റെ കൂടെ പുതുതായി ചേർത്തു.

https://spreadsheets.google.com/spreadsheet/ccc?key=0AsE_HDg0B4ZndExTN05uTE5NM3ZsUTRlQkdfRERWOXc&hl=en_US#gid=0

65 അഭിപ്രായങ്ങൾ:

 1. നമുക്കൊരുമിച്ചൊന്നു ശ്രമിച്ചുനോക്കാം.

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. എന്നാല്‍ കഴിയുന്ന പോലെ ഞാനും.......

  മറുപടിഇല്ലാതാക്കൂ
 4. AMI..
  ബാങ്ക് അക്കൌണ്ട്നമ്പർ പോസ്റ്റിൽ ചേർത്തു. എന്റെ ഇന്റർനെറ്റ് കണക്ഷൻ ശാശ്വതമല്ല.അതുകൊണ്ടാണ് കമെന്റിന് അപ്പോൾ മറുപടിയെഴുതാൻ പറ്റാത്തത്.. നന്ദി..നന്ദി..എല്ലാവർക്കും നന്ദി..

  മറുപടിഇല്ലാതാക്കൂ
 5. ഈ പോസ്റ്റിന് ഗൂഗിൾ ബസിലെ സുഹൃത്തുക്കളിൽ നിന്നു കിട്ടുന്ന പിന്തുണ അത്ഭുതാവഹമാണ്. ഒന്നും അസാധ്യമല്ലെന്ന് ഉറച്ചുവിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന പ്രതികരണം. നന്ദി എന്ന വാക്ക് എത്ര അപര്യാപ്തമാണ്..

  എത്രയധികം പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളതെന്നറിയില്ല. കിരണിന്റെ ഒരു ബസ് ഇങ്ങനെ:

  ..ഇവിടെയുള്ള ബസ്സറന്മാരിൽ ഒട്ടുമിക്കപേരും വിചാരിച്ചാൽ ഒരു നല്ല തുക കണ്ടെത്താൻ കഴിയില്ലേ ? കഴിയും..തീർച്ചയായും കഴിയും...അസാധ്യമാണെന്ന് തോന്നുന്നില്ല..എല്ലാവരും വിചാരിക്കണം. വളരെ അടുത്തൊരു സുഹൃത്തിന്റെ മകന് ഒരു മാസം മുമ്പ് ലുക്കീമിയ എന്നൊരു രോഗം ബാധിച്ചപ്പോഴാണ് നെഞ്ചത്ത് കൈവെച്ച് പോയത്..സ്വാർത്ഥതയുള്ള വിചാരമാണെങ്കിലും ഒരോ രോഗങ്ങൾ നമ്മുടെ കംഫർട്ട് സോണിനകത്ത് കേറി നിന്ന് കളിക്കുമ്പോഴാണല്ലോ അത് രോഗമായും വെറുതേ ഒരു പത്രവാർത്തയുമല്ലാതാവുന്നത്.. ബസ്സുകൾ റീഷെയർ ചെയ്യുന്നതിനോടൊപ്പം തന്നെ കഴിയുന്നവരൊക്കെ അടിയന്തിരമായി ഒരു തുക മാറ്റിവയ്ക്കുക..ഒത്ത് പിടിച്ചാൽ ഈ കുന്നിനെ ഒന്ന് മറിച്ചിടാം കൂട്ടരേ.. അസാധ്യമായതെന്ന് തോന്നിപ്പിക്കുന്നത് സാധ്യമാക്കാൻ ഒരു പക്ഷേ ഇന്റർനെറ്റിനു കഴിയും. നിക്ക് പറഞ്ഞത് പോലെ ഒരു കളക്റ്റീവ് എഫേർട്ടിനു തീർച്ചയായും അദ്ഭുതവും അവേശവും കൊണ്ടു വരാൻ കഴിഞ്ഞേക്കും..അങ്ങനെയെങ്കിൽ ഈ സ്പ്രെഡ് ഷീറ്റിൽ പേരും തുകയും രേഖപ്പെടുത്തുമോ ? തുക എല്ലാവരും ഡയറക്റ്റായി ആ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് കൊടൂക്കുന്നതാവും നല്ലത്. ഇതാണ് സുഹൃദ് വലയത്തിൽ നിന്ന് കിട്ടിയത്

  https://spreadsheets.google.com/spreadsheet/ccc?key=tLS7NnLNM3vlQ4eBG_DDV9w#gid=0 ..

  *ആരെങ്കിലും ഈ ബസ്സ് റീഷെയർ ചെയ്യുകയാണെങ്കിൽ ദയവായി അതിന്റെ കമന്റ് ഓപ്ഷൻ ഡിസേബിൾ ചെയ്യരുത്.കാരണം അത് ആൾക്കാരിലേക്ക് എത്തിക്കാൻ താമസമാവും..ഒരോരുത്തർക്കും അവരവർക്ക് പറ്റിയ രീതിയിൽ ഇത് ഓണർഷിപ്പായി എടുക്കണം.മൾട്ടിപ്പിൾ ഡോക്കുമെന്റുകൾ തുറക്കണം..കാരണം സമയമില്ല എന്നതു തന്നെ *

  വാക്കുകളില്ല.

  മറുപടിഇല്ലാതാക്കൂ
 6. Please include IBAN and SWIFT codes.
  Will be helpful for NRI people

  മറുപടിഇല്ലാതാക്കൂ
 7. അവരുടെ അസുഖം സുഖപെടാന്‍ പ്രാര്തികുന്നതോടൊപ്പം നമ്മളാല്‍ കഴിയുന്ന സഹായം എത്തിച്ചു കൊടുക്കാന്‍ ശ്രമികുക , പല തുള്ളി പെരുവെള്ളം എന്നാണല്ലോ , വിജയിക്കും , ബാങ്ക് വിവരങ്ങള്‍ എല്ലാം നല്‍കിയതിനു നന്ദി . ഇത്തരം നല്ല പ്രവര്‍ത്തങ്ങള്‍ ഇനിയും തുടരുക , എല്ലാ നന്മകളും നേരുന്നു .

  മറുപടിഇല്ലാതാക്കൂ
 8. ഒരു ചെറിയ സഹായം ഞാൻ അകൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.....

  അനിലിനും കുടുംബത്തിനും നന്മ നേർന്നുകൊണ്ട്,
  പ്രാർത്ഥനയോടെ,

  മറുപടിഇല്ലാതാക്കൂ
 9. @Sanal, Please add the google spreadsheet link to the main post.

  Shary @ RCC

  https://spreadsheets.google.com/spreadsheet/ccc?key=0AsE_HDg0B4ZndExTN05uTE5NM3ZsUTRlQkdfRERWOXc&hl=en_US#gid=0

  മറുപടിഇല്ലാതാക്കൂ
 10. സ്പ്രെഡ് ഷീറ്റിന്റെ ലിങ്ക് പോസ്റ്റിൽ ചേർത്തു. SWIFT CODE, IFSC CODE എന്നിവയും ചേർത്തു.
  ആരുടെയും കണ്ണുതുറപ്പിക്കുന്ന ഈ പ്രതികരണങ്ങൾക്ക് ഒരായിരം നന്ദി. നാളെ മുതൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ബാർ അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്താൻ ശ്രമം തുടങ്ങുന്നു.

  മറുപടിഇല്ലാതാക്കൂ
 11. എന്നാലാവുന്നവിധം ഞാനും പങ്കുചേരും...

  മറുപടിഇല്ലാതാക്കൂ
 12. നമ്മളെല്ലാം ഒത്തുചേരുന്നതുകൊണ്ട് തീർച്ചയായും ഈ കാരുണ്യപ്രവർത്തനം നടക്കും...

  മറുപടിഇല്ലാതാക്കൂ
 13. ചെറിയ സഹായം ചെയ്തു ..ഇനി പ്രാര്‍ത്ഥന ... എല്ലാവരും അവരുടെ അസുഖം മാറാന്‍ പ്രാര്‍ത്ഥന നടത്തുക

  മറുപടിഇല്ലാതാക്കൂ
 14. എന്റെ രണ്ടു പത്രങ്ങളും (www.britishmalayali.co.uk, www.marunadanmalayalee.com) ‍ ഇത്തരം ചില ഇടപെടലുകള്‍ വല്ലപ്പോഴും നടത്താറുണ്ട്‌. ഇപ്പോള്‍ ആഫ്രിക്കയില്‍ നിന്നു എത്തിയിരിക്കുന്ന സിസ്റെര്ഴ്സിനു പണം സമാഹരിക്കാന്‍ ഒരെണം അനൌണ്‍സ് ചെയ്തതെയുളൂ.
  http://britishmalayali.co.uk/innerpage.aspx?id=13307&menu=216&top=29&con=
  അടുത്തയാഴ്ച മറ്റൊരു രോഗിക്ക് വേണ്ടി അപ്പീല്‍ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ചെയ്യാവുന്നത് ഇപ്പോള്‍ ചെയ്യുക. ഒരു മാസത്തിനകം ഞാന്‍ അപ്പീല്‍ ചെയ്യാം. കുറഞ്ഞത്‌ മുന്ന് ലെക്ഷമെങ്കിലും എന്റെ അപ്പീലുകള്‍ വഴി ലെഫിചെക്കം. ഈ മനോഫവത്തിനു നന്ദി. പിന്നീടെങ്കില്‍ കടം എങ്കിലും വീട്ടമല്ലോ.

  മറുപടിഇല്ലാതാക്കൂ
 15. ഇന്ന് ഞാനും അയച്ചിട്ടുണ്ട് ഒരു ചെറിയ സഹായം

  മറുപടിഇല്ലാതാക്കൂ
 16. I like them to be Happy.. I have sent my small share.. keep faith..
  hasan

  മറുപടിഇല്ലാതാക്കൂ
 17. പ്രാർഥനയോടെ ഞാനും കൂടെ ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 18. ഇന്ന് ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു. തന്നെ ഒരു തവണപോലും കണ്ടിട്ടില്ലാത്ത അജ്ഞാതരായ സഹജീവികൾ മറ്റൊരു സ്പെയ്സിലിരുന്ന് തനിക്കുവേണ്ടി നടത്തുന്ന ഈ യജ്ഞത്തെക്കുറിച്ച് അവൻ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്. ശാരിയും അത്ഭുതത്തിലാണെന്ന് അവൻ പറഞ്ഞു. ശാരിയെ ഇന്നും കാണാൻ കഴിഞ്ഞില്ല. കൌണ്ട് കുറവായതിനാൽ ഇൻഫെക്ഷൻ വരാനുള്ള സാധ്യതയുണ്ട് എന്ന കാരണം കൊണ്ട് പിന്നൊരിക്കൽ കാണാമെന്ന് വെച്ചു. ആകാശവലയിൽ നിന്ന് ഇതേക്കുറിച്ചറിഞ്ഞ് മലയാളമനോരമ ന്യൂസ് റിപ്പോർട്ടർ അനിലിനെ കാണാനെത്തിയിരുന്നത്രേ. അവർക്കും ശാരിയെ കാണാൻ കഴിഞ്ഞില്ല. മറ്റൊരിക്കൽ വരാമെന്ന് പറഞ്ഞ് അവർ മടങ്ങി. സ്പ്രെഡ്‌ഷീറ്റിൽ പേരുപറയാത്ത ചിലരും അവന്റെ അക്കൌണ്ടിലേക്ക് പണമിട്ടിട്ടുണ്ടെന്ന് തോന്നുന്നു.എത്ര തുക വന്നു എന്നും മറ്റുമുള്ള കാര്യങ്ങളിൽ നാളെയോ മറ്റന്നാളോ വ്യക്തമായൊരു ചിത്രം കിട്ടും.

  ദുരന്തങ്ങളുടെ വേദന മനുഷ്യത്വത്തിന്റെ ആർപ്പുവിളികൾക്കുള്ളിൽ മുങ്ങിപ്പോകുന്നു.നാം ജീവിക്കുന്ന ലോകം എത്ര സുന്ദരമാണെന്ന് തോന്നിപ്പോകുന്നു..

  മറുപടിഇല്ലാതാക്കൂ
 19. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 20. ഇന്നലെ ഈ ബ്ലോഗ് ലിങ്ക് അയച്ചു കൊടുത്തപ്പോൾ ഒരു സുഹൃത്ത് അയച്ചു തന്നതാണ്‌ ഈ വിവരങ്ങൾ.

  Medicine for Blood Cancer!!!!
  'Imitinef Mercilet' is a medicine which cures blood cancer. Its available free of cost at "Adyar Cancer Institute in Chennai". Create Awareness. It might help someone.

  Cancer Institute in Adyar, Chennai

  Category: Cancer
  Address:
  East Canal Bank Road , Gandhi Nagar
  Adyar
  Chennai -600020
  Landmark: Near Michael School
  Phone: 044-24910754 044-24910754 , 044-24911526 044-24911526 ,
  044-22350241 044-22350241

  മറുപടിഇല്ലാതാക്കൂ
 21. എനിക്കും ഞാന്‍ ജോലി ചെയുന്ന CDAC Trivandrum ത്തിലെ Medical Informatics Section ലെ സുഹൃത്തുക്കള്‍ക്കും ഇന്ന് അനിലിനെ RCC യില്‍ പോയീ കാണുവാനും ഞങ്ങളുടെ സഹായം നല്‍കുവാനും കഴിഞ്ഞു .....നിങ്ങളും ദയവായി സഹായിക്കുവാന്‍ ശ്രമിക്കുക

  മറുപടിഇല്ലാതാക്കൂ
 22. എന്നാല്‍ കഴിയുന്ന സഹായം ഉണ്ടാവും... തീര്‍ച്ചയായും... ഒരു മനുഷ്യസ്നേഹിയുടെ മഹത്തായ പ്രവര്‍ത്തനമായി ഇതിനെ കാണുന്നു...

  മറുപടിഇല്ലാതാക്കൂ
 23. മുകളില്‍ പറഞ്ഞ അരുണും ഞാനും ഒരേ ഓഫീസില്‍ ആണ് വര്‍ക്ക്‌ ചെയ്യുന്നത്
  ഞങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം അനിലിനെ RCC യില്‍ വച്ച് കാണുകയുണ്ടായി ..
  വളരെയധികം വിഷമം തോന്നി ... ആ മനുഷ്യന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോള്‍ ..
  ദൈവത്തിന്റെ വികൃതികള്‍ എന്നല്ലാതെ എന്ത് പറയാന്‍....
  മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ണമായും സുഖപ്പെട്ടു എന്നു കരുതിയ രോഗം ഭീകര രൂപം പൂണ്ടു തിരിച്ചു വന്നു
  അയാളെയും കുടുംബത്തിനെയും ഈ അവസ്ഥയില്‍ ആക്കിയില്ലേ..
  എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞങ്ങള്‍ അയാള്‍ പറഞ്ഞതെല്ലാം കേട്ട് നിന്നു
  പണം കൊടുത്താല്‍ ഒരു ജീവന്‍ തിരിച്ചു കിട്ടും എന്ന പ്രതീക്ഷ ഉള്ളപ്പോള്‍ കയ്യില്‍ പണമില്ലാതെ വന്നാലുള്ള അവസ്ഥ അതാണ് കണ്ടത്
  സംസാരിച്ചപ്പോള്‍ അറിഞ്ഞത് ഏതാണ്ട് 20 ലക്ഷം രൂപയെങ്കിലും വേണ്ടി വരും എല്ലാ ചിലവുകള്‍ക്കും കൂടി എന്നാണു..
  ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റിയത് വളരെ ചെറിയ ഒരു തുകയാണ് അത് ആ excel ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട് മറ്റുള്ളവര്‍ക്ക് അതൊരു പ്രോത്സാഹനം ആകട്ടെ.
  തീര്‍ച്ചയായും ഒരുപാട് പേര്‍ അനിലിനെ സഹായിക്കാന്‍ മുന്നോട്ടു വരും എന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്‌ .. ഞങ്ങളുടെ സുഹൃത്തുക്കള്‍ വഴി പരമാവധി സഹായം ചെയ്യുവാന്‍ ശ്രമിക്കുന്നുണ്ട് .
  വന്‍കിട IT കമ്പനികളില്‍ വര്‍ക്ക്‌ ചെയ്യുന്നവര്‍ക്ക് അവിടെ തന്നെ ഒരു ചെറിയ പിരിവു നടത്തി സഹായം ചെയ്യാവുന്നതാണ് ...
  മാസം തോറും അരലക്ഷം അല്ലെങ്കില്‍ ഒരുലക്ഷം രൂപയോളം ശമ്പളം വാങ്ങുന്നവര്‍ക്ക് അല്പമെങ്കിലും അനിലിന്റെ അവസ്ഥയെ മനസ്സില്‍ കാണുവാന്‍ കഴിയുന്നുണ്ടെങ്കില്‍ അവരുടെ ഒരു ചെറിയ സഹായം ഈ ഫണ്ടിന് ഉണര്‍വേകും ..

  മറുപടിഇല്ലാതാക്കൂ
 24. @sindhu

  Taken from buzz of Sudeesh Rajashekharan

  "Sudeesh Rajashekharan - Detailed Analysis
  According to this message, India's Adyar Cancer Institute is distributing, free of charge, a medicine named 'Imitinef Mercilet' that cures blood cancer. The message is circulating rapidly via email and is also making its way around the Internet via blogs, forums and social networking websites.

  The Adyar Cancer Institute is a real health facility located in the city of Chennai, India and, as its name implies, it indeed specializes in cancer treatment and research. The Adyar Cancer Institute has achieved great results in the treatment and research of cancer since its establishment in 1954.

  I contacted a spokesperson at the Adyar Cancer Institute to ask about the veracity of the message. He sent me the following reply:
  Only the Part of this message is true. The medicine Imitinef is available free for only qualified persons and not for all. It is free for those who have admitted in the hospital for treatment.
  'Imitinef Mercilet' is apparently an alternative spelling of the drug Imatinib mesylate which is used in the treatment of some forms of leukemia along with other types of cancer. Imatinib, often referred to a "Gleevec", has proved to be an effective treatment for some forms of cancers. However, "blood cancer" is a generalized term for cancers that affect the blood, lymphatic system or bone marrow. The three types of blood cancer are listed as leukemia, lymphoma, and multiple myeloma. These three malignancies require quite different kinds of treatments. While drugs (including Imatinib), along with other treatments such as radiation can help to slow or even stop the progress of these cancers, there is currently no single drug treatment that can be said to actually cure all such cancers.

  Moreover, it should be noted that Imatinib is available for cancer patients in many different health facilities around the world, not just the Adyar Cancer Institute.

  Thus, although there are some elements of truth to this message, its is also potentially misleading and contains inaccurate information."

  മറുപടിഇല്ലാതാക്കൂ
 25. സനലിന്,

  താങ്കളുടെ പോസ്റ്റ്‌ കണ്ടു...

  23000 /- ഞങ്ങള്‍ അനിലിനെ ഏല്‍പ്പിച്ചു...

  C-DAC Medical Informatics

  മറുപടിഇല്ലാതാക്കൂ
 26. Sanal Kumar Sasidharan - ഇന്നും ഉച്ചക്ക് ശേഷം ആർ.സി.സിയിൽ പോയി അനിലിനെ കണ്ടിരുന്നു.CDAC Trivandrum ത്തിലെ Medical Informatics Section ലെ അരുൺ,അശോക്,അനൂപ് എന്നിവരും സുഹൃത്തുക്കളും തന്നെ വന്ന് കണ്ടിരുന്നു എന്നും 23000 രൂപ ഏല്പിച്ചു എന്നും അവൻ പറഞ്ഞു. എനിക്ക് നന്ദിവാക്കുകൾ കേട്ട് വയ്യാതായി. അരുണിനും ഇന്റെർ നെറ്റിലെ അജ്ഞാതരായ സുമനസുകൾക്കും മറ്റും കിട്ടേണ്ട നന്ദിവാക്കുകൾ എനിക്കെന്തിന് എന്ന് ഞാൻ ചോദിച്ചു. അനിലിന്റെ വക നന്ദി പോരാഞ്ഞിട്ടാവും അനിലിന്റെ ചേട്ടനും വിളിച്ചു..ഇങ്ങനെ തുടർച്ചയായി നന്ദിയുടെ ആക്രമണം ഏറ്റാൽ ഞാൻ ആശുപത്രിയിലാകും.നന്ദി ഞാനല്ല്ല അർഹിക്കുന്നതെന്നും ഗുഗിൾ ബസ് വഴിയും ഇ-മെയിലുകൾ വഴിയും ബ്ലോഗുകൾ വഴിയുമൊക്കെ തങ്ങൾക്ക് യാതൊരു പരിചയവുമില്ലാത്ത ഏതോ ഒരു അനിലിന്റേയും ശാരിയുടെയും കഥ ഷെയർ ചെയ്യുകയും അവരുടെ ദുഃഖം തങ്ങളുടെ കൂടെപ്പിറപ്പുകളുടെ ദുഃഖമായി ഏറ്റെടുക്കുകയും ചെയ്ത ആയിരക്കണക്കിന് ആളുകൾക്കാണെന്നും ഞാൻ പറഞ്ഞു.

  സമൂഹത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളേയും സാഹോദര്യത്തേയും മനുഷ്യത്വത്തേയുമൊക്കെക്കുറിച്ചുള്ള വിലാപകാവ്യങ്ങൾ വരുമ്പോൾ മറുപടിയായി എടുത്ത് കാണിക്കാൻ ഒന്നാണ് ശാരിയുടെ ചികിത്സയ്ക്കായി നടക്കുന്ന ഈ ഫണ്ട് സമാഹരണം. 21/6/2011 ന് നമ്മൾ ഇന്റർനെറ്റിലൂടെ ശാരിയുടെ വേദന സ്വന്തം വേദനയായി ഏറ്റെടുക്കും മുൻപ് അനിലിന്റെ ബാങ്ക് അക്കൌണ്ടിൽ ബാലൻസ് 300 രൂപയോ മറ്റോ ആയിരുന്നു. പിറ്റേ ദിവസത്തെ മരുന്നിനും പോലും കാശില്ലാത്ത അവസ്ഥ. കൊല്ലം ബാർ അസോസിയേഷനിലെ സുഹൃത്തുക്കൾ സമാഹരിച്ച കുറച്ചു തുക ഉടൻ വരുമെന്ന പ്രതീക്ഷയിലായിരുന്നു അനിൽ. അന്നു രാത്രിയിലായിരുന്നു “ക‘യിൽ ഞാൻ ഒരു കുറിപ്പിടുന്നതും ആ എളിയതിലും എളിയ കുറിപ്പ് ബസ്സിലൂടെയും മറ്റും ഷെയർ ചെയ്യപ്പെടുകയും റീഷെയർ ചെയ്യപ്പെടുകയും ചെയ്യുന്നതും. ഇപ്പോൾ അനിലിന്റെ അക്കൌണ്ടിലേക്ക് 1,67,000 രൂപയുണ്ടെന്ന് അവൻ പറഞ്ഞു. സി.ഡാക്കിൽ നിന്നുള്ള അരുണും സുഹൃത്തുക്കളും സമാഹരിച്ചു നൽകിയ 23000 രൂപ ഇതിൽ കൂട്ടിയിട്ടില്ല.കൊല്ലം ബാർ അസോസിയേഷനിൽ നിന്നുള്ള തുക മാറ്റി നിർത്തിയാൽ.. ഏതാണ്ട് 1,73,000/- രൂപ ഇന്റർനെറ്റിലെ സുമനസുകളുടെ സംഭാവനയാണ്..

  അസാധ്യമെന്ന് കരുതിയ ഒരു ലക്ഷ്യത്തിലേക്ക് അനിൽ ഇപ്പോൾ ആത്മവിശ്വാസത്തോടെ നോക്കുന്നുണ്ട്.ഒരൊറ്റ രാത്രികൊണ്ട് സംഭവിച്ച അത്ഭുതം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് അനിൽ. ഒരൊറ്റ രാത്രികൊണ്ട് ജീവിതം മാറ്റിമറിയ്ക്കാൻ രോഗങ്ങൾക്കും ദുരന്തങ്ങൾക്കും മാത്രമല്ലല്ലോ ശക്തിയുള്ളത്.

  നന്ദിയോടെ സ്നേഹത്തോടെ അഭിമാനത്തോടെ..

  മറുപടിഇല്ലാതാക്കൂ
 27. കുമാർ,അരുൺ,കണ്മഷി... C-DAC Medical Informatics ലെ അജ്ഞാതരായ സുഹൃത്തുക്കളേ...ഞാനറിഞ്ഞു... എന്തുപറയാനാണ്.. നന്ദി എന്ന വാക്ക് തേഞ്ഞ് തേഞ്ഞൊരു പരുവമായി.. :) എന്നാലും നന്ദി..നന്ദി നന്ദി..

  മറുപടിഇല്ലാതാക്കൂ
 28. Federal bank is asking zip code. Can some one please help with it? It is not in the address.

  മറുപടിഇല്ലാതാക്കൂ
 29. PIN code.. Please include it also in the account. If anyone is using fednet pay and there is another option, please tell me. I am subscribing to the comments.

  മറുപടിഇല്ലാതാക്കൂ
 30. @ സുബിൻ,

  പിൻ കോഡ് - 691010

  അഡ്രെസിലും ചേർക്കുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 31. വളരെ നന്ദി. എന്നെക്കൊണ്ട് കഴിയുന്നത്‌ ഞാനും ചെയ്തു..

  മറുപടിഇല്ലാതാക്കൂ
 32. Anil I will be coming to RCC to see you. I will do my bit

  മറുപടിഇല്ലാതാക്കൂ
 33. ഇന്ന് കുറച്ചു നേരത്തേ തന്നെ ആർ.സി.സിയിൽ പോയി... കഴിഞ്ഞ നാലു ദിവസമായി പുറത്തുനിന്ന് അനിലിനെ കാണുക വിശേഷങ്ങൾ തിരക്കുക തിരികെ പോരുക എന്നതായിരുന്നു പതിവ്. ഇത്രയധികം ആളുകൾ അസുഖം ഭേദമാകണേ എന്ന് നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിക്കുകയും സ്വന്തം കുടുംബത്തിലെ ഒരാൾക്കെന്ന മട്ടിൽ ചികിത്സയ്ക്കുള്ള പണം അയച്ചുകൊടുക്കുകയും ചെയ്യുന്ന പെൺകുട്ടിയെ ഇന്നെങ്കിലും ഒന്ന് കാണണമെന്ന് പോകുമ്പൊഴേ കരുതിയിരുന്നു.മകളെ കാണണമെന്ന് ഇന്നലെ മുതൽ നിർബന്ധം പിടിക്കുന്നതുകൊണ്ട് രാവിലെ മകളെ കൊണ്ടുവരും എന്ന് അനിൽ പറഞ്ഞു. ആർ.സി.സിയുടെ ബ്ലോക്ക് - 3 ൽ അഞ്ചാം നിലയിൽ കയറി വാതിലിനു പുറത്തു നിന്ന് ശാരിയെ കണ്ടു. അമ്മയുടെ അസുഖത്തിന്റെ തീവ്രതയൊന്നുമറിയാതെ കട്ടിലിൽ കുത്തിമറിയുന്നു മകൾ, അതുകണ്ട് ചിരിച്ചുകൊണ്ടിരിക്കുന്ന ശാരി. എന്നോട് ഉള്ളിലേക്ക് കയറിച്ചെല്ലാൻ പറഞ്ഞു. കീമോയ്ക്കുശേഷം കൌണ്ട് ഉയർന്നു വരുന്നതേ ഉള്ളു. ഇൻഫെക്ഷനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ഞാൻ കയറിയില്ല.. കഴുത്തിലൂടെ കൊടുത്തിട്ടുള്ള സെൻ‌ട്രൽ ലൈൻ ഇല്ലെങ്കിൽ ശാരിയെ കണ്ടാൽ രോഗിയാണെന്ന് പറയില്ല .. ശാരിയുടെ കാര്യത്തിൽ ചികിത്സാ വിജയത്തിന്റെ ശതമാനക്കണക്കുകൾക്ക് അടിപതറുമെന്ന് എനിക്ക് ആ മുഖം കണ്ടപ്പോൾ തോന്നി...അത്രയും പ്രസന്നയാണവർ..

  ഇന്നും പക്ഷേ ശാരിയെ ചികിത്സിക്കുന്ന ഡോക്ടറെ കാണാൻ കഴിഞ്ഞില്ല...അദ്ദേഹം എന്തോ റിസർച്ചിന്റെ ഭാഗമായി ലീവിലാണ് എന്നു വരുമെന്ന് തിങ്കളാഴ്ച അറിയാമെന്ന് സിസ്റ്റർ പറഞ്ഞു..തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അദ്ദേഹത്തെ കണ്ടു സംസാരിക്കാൻ പറ്റുമെങ്കിൽ ചെയ്യണം.

  നമ്മൾ ഇവിടെ തുടങ്ങിവച്ചത് നമ്മുടെ സ്പ്രെഡ്ഷീറ്റിൽ കാണുന്ന തുകയുടെ വലുപ്പമുള്ള ഒന്നല്ല...ആ തുകയ്ക്ക് അതിലും നൂറിരട്ടി വിലയുണ്ട്..... ഇപ്പോൾ അനിലിന്റെയും ശാരിയുടേയും സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളുമൊക്കെ മുൻപുണ്ടായിരുന്നതിനേക്കാൾ ഊർജ്ജത്തോടെ അവരെ സഹായിക്കാൻ മുന്നോട്ടു വരുന്നു. ശാരിയും അനിലും ഒരു നിമിഷം പോലും ഒറ്റയ്ക്കല്ല എന്ന് എപ്പോഴും ആരെങ്കിലുമൊക്കെ അവരെ വിളിച്ച് ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 34. Very commendable job Mr.Sanal Sasidharan.Actually I come to know about this article and your blog through a news in Bhubaneswer edition Indian Express.Your love towards fellow being is praiseworthy.

  മറുപടിഇല്ലാതാക്കൂ
 35. I have also posted above content with some link to your post in my blog.

  മറുപടിഇല്ലാതാക്കൂ
 36. Thank you Mr.Mani..actually the credit should go to thousands of people like you who pay attention to a wild cry...

  മറുപടിഇല്ലാതാക്കൂ
 37. ഒരു ചെറിയ സഹായം എന്റെ വകയും

  മറുപടിഇല്ലാതാക്കൂ
 38. Snehasallapam enna oru koottam cinema snehikalude koottaymayum ee sramathil panku cherunnu...

  http://www.snehasallapam.com/malayalam-movie-discussions/5706-charity-humanity-ss-initiative.html

  മറുപടിഇല്ലാതാക്കൂ
 39. Just transferred. Ref: IZ01587677

  Not that I am rich but let God insisted me to do this.

  മറുപടിഇല്ലാതാക്കൂ
 40. RCCയില്‍ പോയി അനിലിനെ കണ്ടു.

  തിരുവനന്തപുരം C-DAC ലെ Control and Instrumentation Group-ല്‍ നിന്നും ലഭിച്ച 15000/- അനിലിനെ ഏല്‍പ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 41. ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിപ്പോയിട്ട് ഇന്നു പുലർച്ചയ്ക്ക് വന്നുകയറിയതേയുള്ളു...ഒരു നീണ്ട യാത്ര...
  ഇതിവിടെ കൂറിക്കുന്നു...എന്നിട്ട് ഒന്നുറങ്ങാൻ ശ്രമിക്കണം...

  ഇന്നലെ രാവിലെ ആർ.സി.സിയിൽ പോയിരുന്നു. ശാരിയെ ഇന്നലെ ഉച്ചയോടെ ഡിസ്‌ചാർജ് ചെയ്തു. തിങ്കളാഴ്ച രാവിലെ ബോൺ‌മാരോ ടെസ്റ്റിന് വീണ്ടും ആർ.സി.സിയിൽ ചെല്ലണം.റിസൾട്ട് വന്ന ശേഷം അടുത്ത കീമോയ്ക്കായി വീണ്ടും അഡ്മിറ്റാകണം. ഈ ദിവസത്തിനിടയ്ക്ക് ശാരിയുടെ സഹോദരന്മാരിൽ നിന്നും ബോൺ‌മാരോ ക്രോസ് മാച്ചിംഗിനായി അയക്കുമെന്നും അറിയുന്നു.

  ഇന്ന് ആശുപത്രിയിൽ പോയത് പ്രധാനമായും ശാരിയെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ടു സംസാരിക്കുന്നതിനായിരുന്നു.എക്സൽ ഷീറ്റിൽ അജ്ഞാതനായ ഒരു സുഹൃത്ത് ശാരിയുടെ ചികിത്സയുടെ വിജയ സാധ്യതയെക്കുറിച്ചും ടെക്നിക്കൽ വശങ്ങളെക്കുറിച്ചും അന്വേഷിച്ച് അപ്‌ഡേറ്റ് ചെയ്യുമോ എന്ന് ചോദിച്ചിരുന്നു.അതിന്റെ പിറ്റേന്നു മുതൽ തന്നെ അന്വേഷണങ്ങൾ ആരംഭിച്ചു എങ്കിലും ശാരിയെ ചികിത്സിക്കുന്ന ഡോക്റ്റർ പ്രകാശിനേയോ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡോക്ടർ ശ്രുതിയേയോ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല.മിനഞ്ഞാന്ന് അനിൽ, ഡോക്ടർ ശ്രുതിയുമായി സംസാരിച്ച് ഇന്നലെ രണ്ടുമണിക്ക് ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം വാങ്ങി. അങ്ങനെ ഇന്നലെ ഉച്ചയ്ക്ക് ഞാനും അനിലും ചേർന്ന് ഡോക്ടറെ കണ്ടു. ശാരിയുടെ ചികിത്സയ്ക്ക് ഇന്റർനെറ്റിൽ നടക്കുന്ന ധന സമാഹരണത്തെക്കുറിച്ച് ഹിന്ദു പത്രത്തിലൂടെ ഡോക്ടറും അറിഞ്ഞിട്ടുണ്ടായിരുന്നു. ഡോക്ടറിൽ നിന്നും കിട്ടിയ വിവരങ്ങൾ ഇവയാണ്

  1. ശാരിയുടെ രോഗത്തിന്റെ സ്വഭാവം വെച്ചു നോക്കുമ്പോൾ ബോൺ മാരോ മാറ്റി വെച്ച് അഞ്ചു വർഷം അതിജീവിക്കാനുള്ള സാധ്യത 30 ശതമാനത്തോളമാണ്.അഞ്ചുവർഷത്തിനുള്ളിൽ റിലാപ്സ് വന്നില്ലെങ്കിൽ അതിനുശേഷം റിലാപ്സിനുള്ള സാധ്യത അപൂർവമാണ്.
  2. ബോൺ മാരോ മാറ്റിവെയ്ക്കാനുള്ള ചെലവ് ഏതാണ്ട് 4 ലക്ഷത്തിനും 5 ലക്ഷത്തിനും ഉള്ളിൽ വരും.
  3.കീമോയ്ക്കുള്ള ചെലവ് 3 ലക്ഷത്തോളം വരും (ശാരിയുടെ ഇപ്പോൾ നടന്നു കഴിഞ്ഞ കീമോ കൂട്ടതെയാണിത്)

  4.ഏതാണ്ട് പത്തുലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ ബോൺ മാരൊ ട്രാൻസ്പ്ലാന്റേഷന് അത്യാവശ്യം വേണ്ട പണമായി എന്ന് ഡോക്ടർ പറഞ്ഞു.

  5.ബോൺ മാരോ മാറ്റിവെയ്ക്കുന്നതിന് സഹോദരങ്ങളുടെ മജ്ജയുമായി ക്രോസ്മാച്ചിംഗ് ആവശ്യമാണ്. ശാരിയ്ക്ക് രണ്ട് സഹോദരങ്ങളാണുള്ളത്.ഒരു സഹോദരൻ ഉള്ള ആളിന് ബോൺ മാരോ ക്രോസ് മാച്ച് ആവാൻ സാധ്യത 25 ശതമാനമാണ്. രണ്ടു സഹോദരങ്ങൾ ഉണ്ടെങ്കിൽ 40 ശതമാനം. ക്രോസ് മാച്ചിംഗ് നെഗറ്റീവ് ആണെങ്കിൽ ആർ.സി.സിയിൽ ട്രാൻസ്പ്ലാന്റേഷൻ നടത്താനാവില്ല.വെല്ലൂരിലാണ് പിന്നെ ട്രാൻസ്‌പ്ലാന്റെഷൻ നടത്താനാവുന്നത്.അങ്ങനെയാണെങ്കിൽ ചെലവ് കൂടുതലാണെന്നും അങ്ങനെയുള്ള ട്രാൻസ്പ്ലാന്റേഷൻ വിജയിക്കാനുള്ള സാധ്യത 30 ശതമാനത്തിലും താഴെയായിരിക്കും എന്നും ഡോക്ടർ പറഞ്ഞു

  മറുപടിഇല്ലാതാക്കൂ
 42. ഞാനും ചെറിയ ഒരു തുക അയക്കുന്നു. ആ കുടുംബത്തിനു വേണ്ടി ശക്തിയായി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
  ദൈവം അവരെ അനുഗ്രഹിക്കട്ടെ!

  മറുപടിഇല്ലാതാക്കൂ
 43. I tried the SWIFT code given. But it is saying error. Please check the swift code. I couldnt find the SWIFT on net. Could only find SWIFT of Kollam main branch. That is SBTRINBB054. Can I use that? Please clarify.

  മറുപടിഇല്ലാതാക്കൂ
 44. Somebody please clarify the SWIFT code given. It is showing error.

  മറുപടിഇല്ലാതാക്കൂ
 45. @Balu Chandra,
  Did you try the account number given? എതു ബാങ്ക് വഴിയാണ് താങ്കള്‍ ശ്രമിച്ചത്?

  Name : Anil Kumar K.M
  SB Account No: 67089138687
  State Bank of Travancore
  Civil Station Branch, Kollam.

  SWIFT Code: SBTRINBB053
  IFSC Code: SBTR0000053

  മറുപടിഇല്ലാതാക്കൂ
 46. Am in Finland. Banks name is Nordea.
  I usually does these international transfers. The online system shows no information of the given swift code. Somebody please provide the International Bank account number too. I hope the name given is as per the bank records.

  Sorry for the trouble guys. international transactions need a lot of info. Hope somebody can provide those soon.

  മറുപടിഇല്ലാതാക്കൂ
 47. Hey sanal,
  I read from comments for your post that some news were published about this post in newspapers.
  It would be really helpful if you could share a link to that news or a scanned copy of that news.
  You are doing a gr8 job.
  Regards,
  Jerin

  മറുപടിഇല്ലാതാക്കൂ
 48. Jerin,
  I have already made a post about it..
  please find it from here...

  http://sanathanan.blogspot.com/2011/06/blog-post_26.html

  until now around Rs.8,73,951 has been offered and out of which Rs.6,31,441 is already transferred to Anils account...

  Another great thing also is on the way... Shari is using a sidha medicine by one Dr.C.P.Mathew and we are waiting a positive result..I have written a post regarding that also..please read..

  http://sanathanan.blogspot.com/2011/07/blog-post.html

  മറുപടിഇല്ലാതാക്കൂ
 49. Let us try, my help is on the way...and my prayer will be with you guys until I hear the good news.

  മറുപടിഇല്ലാതാക്കൂ
 50. Sanal,
  I have used those news paper clips & Link to your blog to make a chain mail. I have sent this mail to everyone in my circle. hopefully it will find some result.
  I read your post about alternate treatment. Doc's confidence in that medicine is amazing & worth a try.
  My prayers & support are with you.
  Keep us updated regarding the results.
  Regards,
  Jerin

  മറുപടിഇല്ലാതാക്കൂ
 51. My god !! what a tragic story. But kudos to Mr. Sanal for bringing this out and for giving all his support. Even more wonderful is the way people have supported for this cause. Great to know that compassion and selfless attitude has not died down.
  My comment does not aid in any way to the suffering family. But still I cannot stop myself from commenting on the great thing which is happening here. Pray and hope for Mrs Shari to come out unscathed. Sidha thing is a new info. Hope you will keep on updating this blog with more info on this.
  During my childhood, I have personally experienced how dreadful this disease is and has seen a complete family wiped out due to this illness to one of the members and I was a silent spectator to all that happened, the memories of which haunt me even now hmmmm

  മറുപടിഇല്ലാതാക്കൂ
 52. Dear Anil, Have transfered INR 20,370 into your account. Collected from co-workers at CDC LLC and friends in Doha,Qatar. Our prayers are there with you and your family.

  A friend.

  മറുപടിഇല്ലാതാക്കൂ
 53. Dear Anil,

  I have transfered INR 20,370 ref(00310081100396) into your account on 10th august 2011, collected from my co-workers at CDC LLC and friends in Doha, Qatar. Our prayers are with you and your family.

  A friend from Doha, Qatar.(CDC llc)

  മറുപടിഇല്ലാതാക്കൂ