2/10/07

ന്യായവിധി

ദൈവമേ....
ശരി തെറ്റുകളുടെ നിയമപുസ്തകം
വൈരുദ്ധ്യങ്ങളുടെ എഞ്ചുവടിയാണല്ലോ!

ഒരു പുറത്ത് ശരിയെന്നെഴുതിയതു തന്നെ
മറു പുറത്ത് തെറ്റെന്നെഴുതി വച്ചിരിക്കുന്നു.

ഏറ്റവും തിരക്കു പിടിച്ച
നീതിമാനായ ന്യായാധിപനേ
ആശയക്കുഴപ്പത്തിന്റെ ഈ പഴംപുരാണവും
തുറന്നു പിടിച്ചാണോ നീ എന്നെ വിധിക്കാന്‍
ഇരിക്കുന്നത്?

നിന്റെ വിധി!
അല്ലാതെ ഞാനെന്തു പറയാന്‍...

12 അഭിപ്രായങ്ങൾ:

 1. ദൈവം ബ്ലോഗ്ഗ് വായിക്കുന്നുണ്ടാകും
  ന്യായവിധിക്ക് നൂനത മാര്‍‌ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഈ പോസ്‌റ്റ്‌ കാരണമാകാതിരിക്കില്ല.

  മറുപടിഇല്ലാതാക്കൂ
 2. ദൈവം എന്തു ചെയ്യാനാണു ബാജീ ദൈവത്തിനു നിയമപുസ്തകങ്ങളെഴുതിക്കൊടുക്കുന്ന മനുഷ്യര്‍ വിചാരിക്കണം.

  മറുപടിഇല്ലാതാക്കൂ
 3. അതുകൊണ്ട് പാവം വക്കീലന്മാര്‍ ജീവിച്ചു പോകുന്നു..ഹൊ ഈ നിയമം ഇല്ലാതിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇവരുടെ വിധി?

  മറുപടിഇല്ലാതാക്കൂ
 4. പ്രിയ സ്നേഹിതാ സനാതനന്‍
  അഭിനന്ദനങ്ങള്‍

  എന്‍റെ തെറ്റുകള്‍ അവര്‍ക്ക്‌ ശരികളും
  അവരുടെ തെറ്റുകള്‍ എനിക്ക്‌ ശരികളും
  അപ്പോ തെറ്റുകള്‍ തെറ്റെന്ന്‌ ആര്‌ പറയും

  എന്തായലും കണ്ണ്‌ രണ്ടും കറുത്ത തുണി കൊണ്ടു അടച്ചത്‌ നന്നായി..അല്ലെങ്കില്‍ കണ്ണ്‌ പൊട്ടി പോകുമായിരുന്നില്ലേ


  നന്‍മകള്‍ നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 5. “ഒരു പുറത്ത് ശരിയെന്നെഴുതിയതു തന്നെ
  മറു പുറത്ത് തെറ്റെന്നെഴുതി വച്ചിരിക്കുന്നു.”

  നന്നായിട്ടുണ്ട്, മാഷേ...
  :)

  മറുപടിഇല്ലാതാക്കൂ
 6. എന്തുപറ്റി മാഷേ, ആകെ ഒരു മാറ്റം!?

  മറുപടിഇല്ലാതാക്കൂ
 7. അയ്യോ,നിയമപുസ്തകങ്ങളെയും ന്യായാധിപന്‍മാരെയും കുറിച്ച് ഒന്നും പറയല്ലേ.. കോടതിയലക്ഷ്യമായിക്കണ്ട് ജയിലിലടക്കും..
  അതു നമ്മുടെയെല്ലാം വിധി..
  അല്ലാതെ ഞാനുമെന്തു പറയാന്‍...

  മറുപടിഇല്ലാതാക്കൂ
 8. നമ്മുക്ക് തെറ്റെന്നു തോന്നുന്നത് മറ്റ് പലര്‍ക്കും വലിയ ശരിയായിരിക്കും. അങ്ങനെ നോക്കിയാല്‍ തെറ്റെന്ന ഒന്ന് ഇല്ല...
  സനാതനം,നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 9. എത്ര ശരികള്‍ അത്രയും തെറ്റുകള്‍
  നമ്മുടെ ചിരി ആരുടെ കണ്ണീര് ?

  ഈ ദൈവത്തിന്റെ ഒരു കാര്യം

  മറുപടിഇല്ലാതാക്കൂ
 10. സനാതനന്‍, നല്ല കവിത! പലപ്പോഴും എന്റെ തലക്കു പണികൊടുത്തിട്ടുള്ള ചിന്ത!


  ദൈവത്തിനും ആശയക്കുഴപ്പങ്ങളുണ്ടാവാം!! പുസ്തകം രണ്ടാം എഡിഷനു കൊടുപ്പിയ്ക്കാം, സ്വല്‍പം തിരുത്തിയിട്ട്!! (ദൈവമേ ക്ഷമി! നിന്റെ വിധി!)

  മറുപടിഇല്ലാതാക്കൂ