29/10/07

മരിച്ചവന്‍

കണ്ണുകളിങ്ങനെ
തുറിച്ചു നോക്കിയാല്‍
ഇനിയും കാണാനുള്ളതൊക്കെ
ഈ നിമിഷം കൊണ്ട്
കണ്ടുകൊള്ളാമെന്നാണു ഭാവം

നാവിനെയിത്രയും
തള്ളിപ്പുറത്തിട്ടാല്‍
ഇനിയും രുചിക്കാനുള്ളതൊക്കെ
ഈ നിമിഷം കൊണ്ട്
രുചിച്ചുകൊള്ളാമെന്നും കാണും

കൈകളിങ്ങനെ
വിടര്‍ത്തിയള്ളിയാല്‍
ഇതുവരെ കിട്ടാത്തതെല്ലാം
ഈ നിമിഷം കൊണ്ട്
നേടിക്കോള്ളാമെന്നുമുണ്ടാകും.

ജീവിച്ചിരിക്കുമ്പോള്‍
‍ചത്തുപോകാനും
ചത്തുപോകുമ്പോള്‍
‍ജീവിച്ചിരിക്കാനും
കൊതിച്ചു ചാഞ്ചാടും
വിചിത്ര ജീവിയീശവം.

11 അഭിപ്രായങ്ങൾ:

 1. വായിച്ച സനാതനകവിതകളില്‍ ഏറ്റവും ഉള്ളില്‍ തറച്ചത്.

  ഒറ്റത്തവണ കൊണ്ട് എല്ലാത്തരം ജീവിതവും കാട്ടിത്തരാം എന്ന വിചാരം കവിതയ്ക്കുണ്ടായിരുന്നോ ആവോ ?

  മറുപടിഇല്ലാതാക്കൂ
 2. ജീവിച്ചിരിക്കുമ്പോള്‍
  ‍ചത്തുപോകാനും
  ചത്തുപോകുമ്പോള്‍
  ‍ജീവിച്ചിരിക്കാനും
  കൊതിച്ചു ചാഞ്ചാടും
  വിചിത്ര ജീവിയീശവം

  wow mashey

  മറുപടിഇല്ലാതാക്കൂ
 3. സനാതനന്‍...

  മനോഹരമീ കവിത..സ്നേഹിതാ...തുടരുക

  നന്‍മകള്‍ നേരുന്നു...

  മറുപടിഇല്ലാതാക്കൂ
 4. സനല്‍ നല്ല കവിത

  എപ്പോഴും കാണാത്ത കാഴ്ച്ചകള്‍ മാത്രം തരുന്നു കവിക്കിരിക്കട്ടെ ഈ :)

  മറുപടിഇല്ലാതാക്കൂ
 5. മരിച്ചവന്‌
  ഒരുപാടിഷ്ടമായി
  ശരിക്കും
  വ്യത്യസ്തമായൊരു ചിന്ത

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. വിചിത്രജീവിയീ ശവം !.

  മനുഷ്യനും.

  നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 7. കാഴ്ച പൊട്ടിച്ച കണ്കളും
  രുചി പൊള്ളിച്ച നാവും
  കോരിയെടുത്തതെല്ലാം
  വിങ്ങിയുഷ്ണിക്കുന്നയാ
  കൈകളും
  ഒരു
  പിടച്ചിലിനപ്പുറമിപ്പുറം
  കൊതിച്ച് തള്ളുകയല്ലേ
  എല്ലാം?

  വളരെ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ