29/12/07

പാഠം 1

പശു പാല്‍ തരുന്നു
കോഴി മുട്ടതരുന്നു
തേനീച്ച തേന്‍ തരുന്നു
മുയല്‍ ഇറച്ചി തരുന്നു
കടല്‍ മത്സ്യം തരുന്നു
കാട് മരം തരുന്നു
നദി മണല്‍ തരുന്നു
കുന്ന് പാറ തരുന്നു
തരുന്നു തരുന്നു തരുന്നു
തരുന്നു തരുന്നു തരുന്നു

11 അഭിപ്രായങ്ങൾ:

 1. ഇങ്ങോട്ട് വാങ്ങിയാല്‍ മതി,ഒന്നും കൊടുക്കേണ്ട അല്ലേ :)

  മറുപടിഇല്ലാതാക്കൂ
 2. സനാതനന്‍ എന്നും കവിത തരുന്നു.
  സനാതനന് എന്താപ്പോ കൊടുക്ക്വാ?... :)

  മറുപടിഇല്ലാതാക്കൂ
 3. നല്ല വ്യത്യാസമായ പാഠം..
  മുയലിനെ കുറിച്ചും കുന്നിനെ കുറിച്ചും
  പാഠം വഴി കേള്‍ക്കുന്നത് ഇതാദ്യം.
  തരുന്നു..എന്നതിലുപരി "എടുക്കുന്നു" എന്ന് പറയുന്നതല്ലേ ശരി..

  മറുപടിഇല്ലാതാക്കൂ
 4. ഒന്നും തരുന്നതല്ലല്ലോ.. നമ്മള്‍ നന്ദികെട്ട മനുഷ്യര്‍ ചൂഷണം ചെയ്യുകയല്ലേ..

  മറുപടിഇല്ലാതാക്കൂ
 5. പശുവിനെ അടിമയാക്കി വച്ച്, അതിന്റെ സമ്മതമില്ലാതെ ഗര്‍ഭിണിയാക്കി, അത് മക്കള്‍ക്കായി ചുരത്തുന്ന പാല്‍ അടിച്ചു മാറ്റി, ഒടുക്കം അതിനെ അറവുകാരനു വില്‍ക്കുന്നു.

  കോഴി മക്കളെ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ കയ്യിട്ടു വാരുന്നു.

  തേനീച്ചയുടെ ബാങ്ക് കൊള്ളയടിക്കുന്നു

  മുയലിനെ അടിച്ചു കൊന്ന് തിന്നുന്നു.

  കടലില്‍ ചുമ്മാതിരിക്കുന്ന മീനിനെ കെണിവച്ച് പിടിക്കുന്നു

  കാടും നദിയും മലയും സ്ട്രിപ്പ് ചെയ്ത് നമ്മളെടുക്കുന്നു.

  വിശന്നാല്‍ മറ്റൊന്നിനെ ഇരയാക്കണം. പക്ഷേ മറ്റൊന്നിനു ഇരയാവുകയും ചെയ്യില്ല, വിശന്നില്ലെങ്കിലും ധൂര്‍ത്തടിക്കുകയും നശിപ്പിക്കുകയും ചെയ്യുമെങ്കില്‍ ശരിയാവൂല്ല :)

  മറുപടിഇല്ലാതാക്കൂ
 6. അതെ ഒന്നും തരുന്നതല്ല .പശുവിന്റെ പാലും കോഴിയുടെ മുട്ടയും കുന്നിലെ പാറയും എല്ലാം നമ്മള്‍ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പിടിച്ചു വാങ്ങുകയാണ്‍്.പക്ഷേ ഈ പിറ്റിച്ചുവാങ്ങല്‍ ഒരു പരിധിയുമില്ലാത്ത രീതിയില്‍ നാം തുടര്‍ന്നു കൊണ്ടുപോകുന്നതിനു പിന്നിലുള്ള മാനസികാവസ്ഥക്ക് കാരണം എന്താണെന്ന
  അന്വേഷണമാണ് പാഠം 1.

  പശു പാല്‍ തരുന്നു
  കോഴി മുട്ടതരുന്നു

  എന്നത് എന്റെ വാചകമല്ല ഒന്നാം ക്ലാസ് മുതല്‍ ഞാന്‍ പഠിച്ചുവന്ന കാര്യങ്ങളാണ്.ഇതിന്റെ തുടര്‍ച്ചയായി

  മനസില്‍ ഉറഞ്ഞുപോകുന്ന മറ്റു പാഠങ്ങളാണ്
  നദി മണല്‍ തരുന്നു
  കുന്ന് പാറ തരുന്നു
  എന്നത്.

  നാം നിരുപദ്രവകാരി എന്നു ചിന്തിക്കുന്ന പാഠങ്ങളാണ് പലപ്പോഴും വിഷവൃക്ഷങ്ങളായി നമുക്കുള്ളില്‍ പൂത്ത് കായ്ക്കുന്നത്.പാഠപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്നാണ് തോന്നുന്നത് :)

  തരുന്നു എന്നത് എടുക്കുന്നു എന്നോ പിടിച്ചുവാങ്ങുന്നു എന്നോ ആക്കിയാല്‍ അമിതമായി എടുക്കാന്‍ കൈ നീട്ടുമ്പോള്‍ ഒരു ഉളുപ്പ് തോന്നാതിരിക്കില്ല.

  മറുപടിഇല്ലാതാക്കൂ
 7. കൊടുക്കേണ്ടതിനെ കുറിച്ചാവട്ടെ രണ്ടാമത്തെ പാഠം.

  മറുപടിഇല്ലാതാക്കൂ
 8. തരുന്നു എന്ന് പറയുമ്പോള്‍
  ഒരു അപകര്‍‌ഷതാ
  ബോധം ഉണ്ടാകുന്നില്ലാ
  മറിച്ചു എടുക്കുന്നു എന്ന്
  പറയൂമ്പൊള്‍ ഒരു വൈക്ലബ്യം!!
  അതു കൊണ്ട് തന്നെ
  അല്ലേ തരുന്നു തരുന്നു
  എന്നു ആവര്‍ത്തിച്ചു പറയുന്നത്..

  മറുപടിഇല്ലാതാക്കൂ
 9. എടുത്തു എന്ന് പറയുന്നതിനെക്കാളും കൂടുതല്‍ സുഖം തന്നു എന്നു പറയുന്നതിലാണെന്ന് തോന്നുന്നു.
  എടുത്തു എന്ന് അറിയുന്നതുപോലുമില്ലല്ലോ നമ്മള്‍.

  മറുപടിഇല്ലാതാക്കൂ
 10. പാലു തരും പാവ തരും പാപ്പം തരും അമ്മ...

  മറുപടിഇല്ലാതാക്കൂ
 11. (നാണമില്ലാതെ)എല്ലാം എടുക്കുന്നു എടുക്കുന്നു എടുക്കുന്നു എടുക്കുന്നു ...

  മറുപടിഇല്ലാതാക്കൂ