8/12/07

“ണ്ണ” പ്രാസം

പെണ്ണും
മണ്ണും
ഒരുപോലെയെന്ന്
കവികള്‍ പാടി.

പെണ്ണും
മണ്ണും
ഒന്നുതന്നെയെന്ന്
കവയത്തികളേറ്റുപാടി.

മണ്ണിലും
പെണ്ണിലും
ഒരുപോലെയുള്ളതെന്താണ്
“ണ്ണ” യോ!

പെണ്ണേ
നീ പെണ്ണോ
മണ്ണോ അതോ
പിണ്ണാക്കോ?

“ണ്ണ” പ്രാസത്തില്‍
പെണ്ണും
പിണ്ണാക്കും
ഒരുപോലെയെന്നു
പാടാനെന്തു രസം !

24 അഭിപ്രായങ്ങൾ:

 1. കവിയത്തികള്‍ ഏറ്റു പാടി കാണില്ല.ആണും തൂണും ഒരു പോലെയെന്ന് തിരിച്ചു പാടിക്കാണും.:)

  മറുപടിഇല്ലാതാക്കൂ
 2. പാടി..പാടുന്നു..കവയത്തികള്‍ :)അതാണത്രേ ഇക്കോ ഫെമിനിസം :)

  ആണും തൂണും ഒരു പോലെയെന്നതും കവികളുടെ സൃഷ്ടിയാണെന്നു തോന്നുന്നു.അവിടെയും പ്രാസം തന്നെ വില്ലന്‍.പക്ഷേ അവിടെ മണ്ണിനെപ്പോലെ ഒരു അടിമവസ്തു എന്ന ധ്വനിയില്ല.എഴുന്നു നില്‍ക്കുന്ന ഒന്ന് എന്ന ഗാംഭീര്യമാണ് ഉദ്ദേശം എന്നു തോന്നുന്നു.
  പക്ഷേ നമ്മുടെ ഫെമിനിസ്റ്റുകള്‍ പെണ്ണിനെ ഭൂമിയോടുപമിക്കുകയും ബ്രാകീറി കത്തിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം മനസിലാകുന്നില്ല

  മറുപടിഇല്ലാതാക്കൂ
 3. പെണ്ണിനെ മണ്ണിനോടുപമിച്ചത് അടിമയായിട്ടോ അല്ലെങ്കില്‍ എല്ലാ വസ്തുക്കള്‍ക്കും ഉത്ഭവം എന്ന അര്‍ത്ഥത്തിലോ?തൂണുപോലും മണ്ണിനാലുണ്ടായതും മണ്ണില്ലാതെ നിലനില്പ്പില്ലാത്തതുമല്ലേ,ഞാനൊരു ഫെമിനിസ്റ്റല്ല.

  മറുപടിഇല്ലാതാക്കൂ
 4. വല്യമ്മായി ഫെമിനിസ്റ്റാണെന്നു ഞാന്‍ പറഞ്ഞില്ല.പെണ്ണിനെ മണ്ണിനോടുപമിച്ചതില്‍ വല്യമ്മായി പറഞ്ഞ ചിലതുണ്ടാകും പക്ഷേ അതില്‍ പുരുഷന് ഉല്‍പ്പാദനം നടത്തേണ്ട ഒരു കൃഷിയിടം സര്‍വ്വം സഹ എന്നിങ്ങനെ തുടരുന്ന ചില സം‌ഗതികള്‍ ഉണ്ടെന്നു തോന്നി.അതു കാണുന്നുണ്ടോ എന്നൊരു സംശയം.മണ്ണിന് മണ്ണിന്റെയും മനുഷ്യനു മനുഷ്യന്റെയും സാം‌ഗത്യമുണ്ടെന്ന് കരുതാനാണെനിക്കിഷ്ടം.പെണ്ണുമാത്രമല്ല പ്രകൃതിയുടെ ഭാഗമാകുന്നത് പുരുഷനും അങ്ങനെ തന്നെ എന്നുതോന്നുന്നു.പ്രകൃതി, പുരുഷന്‍ എന്ന തിരിവ് പുരുഷന്റെ അധീശത്വം ഊട്ടിയുറപ്പിക്കാനുള്ള ഒരു തന്ത്രമല്ലേ.

  മറുപടിഇല്ലാതാക്കൂ
 5. ക്ഷമിക്കും,പക്ഷെ ഒരു പരിധി വരെ,ക്ഷമ കെടുമ്പോഴാണ് ഭൂകമ്പവും സുനാമിയും അഗ്നിപര്വ്വത സ്ഫോടനങ്ങളുമൊക്കെ.

  മറുപടിഇല്ലാതാക്കൂ
 6. അടി മേടിക്കും എന്നെഴുതാന്‍ വന്നപ്പോഴാണ് അടി കിട്ടിക്കഴിഞ്ഞു എന്നു മനസിലായത്.

  വല്യമ്മായിയുടെ ‘പെണ്ണിനെ മണ്ണിനോടുപമിച്ചത് അടിമയായിട്ടോ അല്ലെങ്കില്‍ എല്ലാ വസ്തുക്കള്‍ക്കും ഉത്ഭവം എന്ന അര്‍ത്ഥത്തിലോ?തൂണുപോലും മണ്ണിനാലുണ്ടായതും മണ്ണില്ലാതെ നിലനില്പ്പില്ലാത്തതുമല്ലേ‘ ഈ കമന്റിനോട് ഞാനും യോജിക്കുന്നു.

  “പക്ഷേ അതില്‍ പുരുഷന് ഉല്‍പ്പാദനം നടത്തേണ്ട ഒരു കൃഷിയിടം സര്‍വ്വം സഹ എന്നിങ്ങനെ തുടരുന്ന ചില സം‌ഗതികള്‍ ഉണ്ടെന്നു തോന്നി.അതു കാണുന്നുണ്ടോ എന്നൊരു സംശയം.മണ്ണിന് മണ്ണിന്റെയും മനുഷ്യനു മനുഷ്യന്റെയും സാം‌ഗത്യമുണ്ടെന്ന് കരുതാനാണെനിക്കിഷ്ടം.പെണ്ണുമാത്രമല്ല പ്രകൃതിയുടെ ഭാഗമാകുന്നത് പുരുഷനും അങ്ങനെ തന്നെ എന്നുതോന്നുന്നു.“
  ഈ തോന്നല്‍ ശരിക്കും ഉണ്ടെങ്കില്‍ ,
  ‘പെണ്ണേ
  നീ പെണ്ണോ
  മണ്ണോ അതോ
  പിണ്ണാക്കോ?

  “ണ്ണ” പ്രാസത്തില്‍
  പെണ്ണും
  പിണ്ണാക്കും
  ഒരുപോലെയെന്നു
  പാടാനെന്തു രസം !‘
  എന്നതൊഴിവാക്കായിരുന്നില്ലേ?
  പ്രാസത്തിന്റെ രസം കുറയുമെന്നല്ലേയുള്ളൂ, മണ്ണിന് മണ്ണിന്റെയും മനുഷ്യനു മനുഷ്യന്റെയും സാം‌ഗത്യം കുറയില്ലായിരുന്നല്ലോ?

  മറുപടിഇല്ലാതാക്കൂ
 7. സനാതനന്‍...

  അഭിനന്ദനങ്ങള്‍

  പെണ്ണും മണ്ണും
  ണ യാണല്ലേ

  അപ്പോ ആണിലുമുണ്ടൊരു ണ...

  പിണ്ണാക്കില്‍ ഡമ്പില്‍ ണ ഉണ്ടെങ്കില്‍
  മണ്ണെണയില്‍ ത്രിമ്പില്‍ ണ..ഹാട്രിക്‌

  ആണിലും പെണ്ണിലും മണ്ണിലും ണ യുള്ളത്‌ കൊണ്ട്‌
  മണ്ണിര തന്നെ ഉത്തമം...മണ്ണിലെങ്കില്‍ പിന്നെ എന്തുണ്ട്‌...??

  നന്‍മകല്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 8. ആപ്പിളേ പ്രാസത്തിന്റെ രസം കുറഞ്ഞാലും മണ്ണിനെ മണ്ണായും മനുഷ്യനെ മനുഷ്യനായും കണ്ടാല്‍ അതാണ് സൌന്ദര്യം എന്ന് താങ്കള്‍ക്ക് തോന്നിയല്ലോ.കവിത(?)ധന്യം.അത്രയേ ഉദ്ദേശിച്ചുള്ളു.സന്തോഷം .സ്നേഹം

  മറുപടിഇല്ലാതാക്കൂ
 9. സനാതനന്‍,
  കവിതയും കസറി
  വല്ല്യമ്മായി,
  കമന്റും കസറി

  മറുപടിഇല്ലാതാക്കൂ
 10. പുരുഷനെ പ്രകൃതിയില്‍ നിന്നും അന്യനായി കാണുന്ന വാഗ്വാദത്തില്‍ പെണ്ണിനെ പിണാക്കിനോട് ഉപമിക്കുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. അത് ആ സാഹചര്യത്തില്‍ മാത്രം.
  സ്ത്രീയും പുരുഷനും ചേര്‍ന്നതാണ് പ്രകൃതി.എതളവില്‍ എങ്ങിനെ അവ ചേര്ന്നു നില്ക്കുന്നു എന്നത് രണ്ടോ മൂന്നോ വരികളില്‍ പറയാന്‍ പറ്റുന്ന കാര്യമാണോ.
  സ്ത്രീ എന്നാല്‍ പ്രകൃതി എന്ന വര്‍ണന സ്ത്രീകള്‍ തന്നെ തെറ്റായി വ്യാഖ്യാനിക്കുന്നു
  പിന്നെ പുരുഷനായ ഞാന്‍ എന്ത് പറയാന്‍.
  എനിക്ക് രണ്ടും മനുഷ്യ ജീവികള്‍ ആണ് ...അതിനപ്പുറം ഒന്നുമല്ല അതില്‍ കുറഞ്ഞത് ഒന്നും അല്ല .

  മറുപടിഇല്ലാതാക്കൂ
 11. മേല്പ്പറഞ്ഞ വരികളില്‍ പ്രകൃതി എന്ന വാക്ക് കൊണ്ടു ഞാന്‍ ഉദേശിച്ചത് ഒരു ആവാസ വ്യവസ്ഥയെ ആണ്.മണ്ണും മനുഷ്യരും ചേര്ന്ന ഒന്ന്.
  പെണ്ണും മണ്ണും ആണും തൂണും കവികള്‍ കൈകാര്യം ചെയ്യട്ടെ.

  മറുപടിഇല്ലാതാക്കൂ
 12. ണ്ണ ണ്ണ ണ്ണ
  കലക്കീട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 13. കവിയുടെ ആവിഷ്കാരസ്വാതന്ത്ര്യം‍ സ്വതന്ത്രമായി വിഹരിക്കേണ്ട ഒന്നാണു്. അതു് അതേപടി മറ്റുള്ളവരുടെ നിലപാടുകളുമായി പൊരുത്തപ്പെട്ടുകൊള്ളണമെന്നുമില്ല.

  "മണ്ണും പെണ്ണും നന്നാക്കിയാല്‍ നന്നാവും" എന്നോ മറ്റോ ഒരു പഴഞ്ചൊല്ല് പണ്ടെവിടെയോ കേട്ടിട്ടുണ്ടു്.

  നാടന്‍ ചക്കില്‍ ആട്ടിയതാണെങ്കില്‍ തേങ്ങാപ്പിണ്ണാക്കും എള്ളിന്‍പിണ്ണാക്കും തിന്നാന്‍ നല്ലതു് തന്നെ! ഇനി, അഥവാ രുചി അല്പം കുറവാണെങ്കില്‍ അല്പം കരിപ്പെട്ടിച്ച‍ക്കര കടിച്ചുകൂട്ടി രണ്ടു് വട്ടം ചവച്ചു് ഒറ്റ വിഴുങ്ങങ്ങു് വിഴുങ്ങിയേക്കുക! പിണ്ണാക്കു് അണ്ണാക്കില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ കൂടെ ഒരു ഗ്ലാസ് വെള്ളവും!

  ആശംസകളോടെ,

  മറുപടിഇല്ലാതാക്കൂ
 14. കവിതയെ കുറിച്ച്‌ ഞാന്‍ വല്യമ്മായിയോട്‌ കൂടുന്നു.
  നാട്ടില്‍ പറഞ്ഞിരുന്ന ജോക്ക്‌ ഉണ്ട്‌. അര്‍ത്ഥം എങ്ങിനെ വേണമെങ്കിലും എടുക്കാം. "കാട്ടുപാടത്തെ മണ്ണും, പാവപ്പെട്ട വീട്ടിലെ പെണ്ണും".

  മറുപടിഇല്ലാതാക്കൂ
 15. മണ്ണിനുംപെണ്ണിനും ഞാനൊരേപോലെ കാണുന്ന പ്രശ്നം ‘മ്മ്മ്’ആണ്‍-മൌനസഹനം!

  ‘ഫെമിനിസം’പലര്‍ക്കും തൊട്ടുകൂടാത്ത വാ‍ക്കാകുന്നതു എന്തുകൊണ്ടാണ്‍?
  പലരും ഫെമിനിസം=പുരുഷവിദ്വേഷം എന്നു തെറ്റായി മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നു.
  ലളിതമായിപ്പറഞ്ഞാല്‍,വെറും ഹ്യൂമനിസം മാത്രമാണത്.

  മറുപടിഇല്ലാതാക്കൂ
 16. ആകെപ്പാടെ ഒരു കണ്ഫ്യൂഷന്‍. കമന്റുകളൊക്കെ ഇടുന്നതിനു മുന്പ് വായിച്ചിരുന്നു.
  'ണ്ണ' ഇഷ്ടപ്പെട്ടെങ്കിലും 'പിണ്ണാക്ക്' ഇഷ്ടപ്പെട്ടില്ല. ഇപ്പോഴും.
  പിന്നെ ഈ template ഇഷ്ടപ്പെട്ടു.

  പെണ്ണുങ്ങള്‍ ചൂടാകാതെ. ആണിനെക്കുറിച്ചു പറയാതിരിക്കുന്നതല്ലേ ഭേദം! പുരുഷത്വം എന്നാല്‍ മീശ പിരിക്കുന്നതും പെണ്ണിനെ തല്ലുന്നതും ആണെന്നും തങ്ങളെ എല്ലാ പെണ്ണും നോക്കിയിരിക്കുന്നുവെന്നും എല്ലാം ആണെന്ന് ധരിച്ചു വശായിരിക്കുന്നവര്‍!
  ഇനി ഈ കവിയോ മറ്റു കവികളോ എഴുതട്ടെ. 'ആ' പ്രാസത്തിലോ 'ണ' പ്രാസത്തിലോ...

  മറുപടിഇല്ലാതാക്കൂ
 17. ണ്ണ” പ്രാസത്തില്‍
  പെണ്ണും
  പിണ്ണാക്കും
  ഒരുപോലെയെന്നു
  പാടാനെന്തു രസം !

  കൂടുതല്‍ പാടല്ലേ
  കൂടുതല്‍ രസിക്കല്ലേ‘

  പറയാതിരിക്കാന്‍ വയ്യ
  കവിത നന്നായി..

  മറുപടിഇല്ലാതാക്കൂ
 18. മണ്ണിലും
  പെണ്ണിലും
  ഒരുപോലെയുള്ളതെന്താണ്
  “ണ്ണ” യോ!

  രാജാക്കന്മാരെ പ്രീതിപ്പെടുത്താന്‍ പുകഴ്ത്തിപ്പാടാന്‍ കവിതകളെഴുതിയിരുന്ന കാലഘട്ടത്തിന്റെ സംഭാവനയായിരിക്കണം പ്രാസവും വൃത്തവുമൊക്കെ. പ്രാസം ബാഹികമായ സൌന്ദര്യം മാത്രം. പെണ്ണ് അമ്മയാണെന്ന് എഴുതുമ്പോള്‍ ലഭിക്കുന്ന ഭംഗിയുടെ ഏഴയലത്ത് വരാത്തതാണ് താത്കാലിക സുഖത്തിന്റെ ഈ ‘ണ്ണ’ പ്രാസം.

  മറുപടിഇല്ലാതാക്കൂ
 19. പാടല്ലേ പാടിരസിക്കല്ലേ എന്നുതന്നെയാണ് ഞാനും പറഞ്ഞത് ദേവസേന.ഭൂമീപുത്രീ, ഫെമിനിസം ഒരു സ്പോണ്‍സേര്‍ഡ് പ്രോഗ്രാം അല്ലേ പരസ്യങ്ങള്‍ക്കിടക്ക് സമ്പ്രേഷണം ചെയ്യപ്പെടുന്ന സാധനം?
  കിനാവേ :)
  വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നിറഞ്ഞ സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 20. ‘ഇസ’ങ്ങള്‍ ഉണ്ടാകുന്നതു പലപ്പോഴും
  അധികാര സമവാക്യങ്ങളിലെ അസന്തുലിതാവസ്ഥ കാരണമാണ്‍..അതിനെത്തുടര്‍ന്നാണല്ലൊ,
  ചൂഷണവും ഇരട്ടത്താപ്പുകളുമൊക്കെ ഉയിരെടുക്കുന്നതു.
  ഫെമിനിസത്തിന്റെ കഥയും അതുതന്നെ
  സനാതനാ...
  പുഛിച്ചുതള്ളേണ്ട സംഗതിയല്ല

  മറുപടിഇല്ലാതാക്കൂ
 21. ഭൂമീപുത്രീ,ഫെമിനിസത്തെ അതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ പുച്ഛിക്കാന്‍ ആര്‍ക്കും കഴിയില്ല.പക്ഷേ ഇന്ന് അതൊരു ചട്ടുകമല്ലേ പുരുഷന്മാര്‍ മുതല്‍മുടക്കിയിട്ടുള്ള പത്രങ്ങളും ദൃശ്യമാധ്യമങ്ങളും വിറ്റുപോകാന്‍ സഹായിക്കുന്ന ചട്ടുകം.പുരുഷാധിപത്യത്തിന്റെ ബിം‌ബങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് എങ്ങനെ സ്ത്രീസമത്വത്തിനുവേണ്ടിയുള്ള പോരാട്ടം സാധ്യമാകും?

  മറുപടിഇല്ലാതാക്കൂ
 22. ഈപ്പറഞ്ഞതരം ഫെമിനിസം അത്രക്കൊക്കെ പ്രചാരത്തിലുണ്ടൊ?ഉപരിപ്ളവമായ ചില സ്ത്രിസ്വാതന്ത്ര്യ ബിംബങ്ങളാണു സനതനന്‍ സൂചിപ്പിച്ചതെങ്കില്‍,അതു ശരിതന്നെയാണു.
  അതു തിരിച്ചറിയേണ്ടതു പെണ്ണ്തന്നെയാണ് താനും.

  മറുപടിഇല്ലാതാക്കൂ