9/12/07

നിര്‍വ്വചനം

ചോരപുരളും വരെ
ഓരോ കത്തിയും
അനുഭവിക്കുന്ന
അസ്വസ്ഥതയാണ്
അസം‌തൃപ്തി.

ഒരു കഴുത്ത്
വന്നുചേരും വരെ
ക്ഷമയോടെയുള്ള
കൊലക്കയറിന്റെ
കാത്തിരുപ്പാണ്
പ്രതീക്ഷ.

മറുപക്ഷത്തുള്ളതില്‍
അവസാനത്തെ യുവാവും
വെടിയേറ്റുവീഴുന്ന
നിമിഷമാകുന്നു
വിജയം.

വിജയത്തിനു വേണ്ടിയുള്ള
പ്രതീക്ഷാ നിര്‍ഭരമായ
അസം‌തൃപ്തിയെയാണ്
മനുഷ്യന്‍
ജീവിതമെന്നു
നിര്‍വ്വചിച്ചിരിക്കുന്നത്.

6 അഭിപ്രായങ്ങൾ:

 1. വിജയം,
  ജീവിതം,
  സംതൃപ്‌തി,
  തുടങ്ങിയവയൊക്കെ
  നിര്‍‌വ്വചനാതീതമാണ്

  മറുപടിഇല്ലാതാക്കൂ
 2. നാടോടിയുടെ അഭിപ്രായം തന്നെയാണ്‌ എനിക്കും
  വിജയം,തോല്‌വി, പ്രതീക്ഷ,ജീവിതം
  അതിന്റെ നിര്‍വചനം ഓരൊ മനുഷ്യര്‍ക്കും ഒാരൊന്നാണ്‌.

  മറുപടിഇല്ലാതാക്കൂ
 3. വെറുതെയൊരു ചിന്ത-
  ‘പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള... മനുഷ്യന്റെ’
  എന്നായാലോ സനാതനാ???

  മറുപടിഇല്ലാതാക്കൂ
 4. മൂഡുതെറ്റിയിരുന്നപ്പോള്‍ വെറുതെ കുത്തിക്കുറിച്ചതെന്നേ തോന്നുന്നുള്ളൂ.... ഇങ്ങനെ ഇനിയും പോസ്റ്റിട്ടാല്‍ ഞാന്‍ കവിതാ ബ്ലോഗ് തുടങ്ങുംട്ടാ...  ****
  OT. ലാപുഡപ്പെട്ടോ-- ശൈലിയില്‍ ? :P

  മറുപടിഇല്ലാതാക്കൂ