16/1/08

മുക്കുറ്റി

നാട്ടില്‍ച്ചെല്ലുമ്പോള്‍
മുക്കുറ്റിയോട്
ചോദിക്കണം
ചുരുങ്ങിയ
സ്ഥലത്തു നിന്ന്
ചുരുങ്ങിയ
ഇലകള്‍ കൊണ്ടും
ചുരുങ്ങിയ
ഇതളുകള്‍ കൊണ്ടും
ചുരുങ്ങിയ
നിറങ്ങള്‍ കൊണ്ടും
ചുരുങ്ങിയ
കാലത്തിനുള്ളില്‍
ഇത്ര വിശാലമായ സൌന്ദര്യം
വിരിയിക്കുന്നതെങ്ങനെയെന്ന്

നാട്ടില്‍ച്ചെല്ലുമ്പോള്‍
മുക്കുറ്റിയോട്
ചോദിക്കണം
ചുരുങ്ങിയ
ജീവിതത്തിലെ
ചുരുങ്ങിയ
അനുഭവങ്ങളുടെ
ചുരുങ്ങിയ
ഓര്‍മ്മകള്‍ വെച്ച്
ചുരുങ്ങിയ
വാക്കുകള്‍ കൊണ്ടും
ചുരുങ്ങിയ
ഈണങ്ങള്‍ കൊണ്ടും
ചുരുങ്ങിയ
കാലത്തിനുള്ളില്‍
ഒരു വിശാലമായ കവിത
എഴുതാന്‍ പഠിപ്പിക്കുമോ എന്ന്

12 അഭിപ്രായങ്ങൾ:

 1. കവിത ആകെ മൊത്തം ചുരുങ്ങിക്കൂടിയല്ലോ സനാതനാ.

  മറുപടിഇല്ലാതാക്കൂ
 2. സുല്ലേ ഞാന്‍ ചിരിച്ചു മരിച്ചു.ഇപ്പോള്‍ മനസിലായില്ലെ കവിത ചുരുങ്ങിയതാണെങ്കിലും തൊട്ടാല്‍ വികസിക്കുമെന്ന് :).ഒന്നൊഴികെ എല്ലാം ഡിലീറ്റുന്നു

  മറുപടിഇല്ലാതാക്കൂ
 3. എല്ലാ ചുരുങ്ങിയ ഇടങ്ങള്‍ക്കുള്ളിലും, ഒരാകാശം സൂക്ഷിക്കാന്‍ പറ്റിയാല്‍ ആ കവിതയും സാധ്യമാണെന്നു തോന്നുന്നു.. നാട്ടില്‍ പോകുമ്പോ മുക്കുറ്റിയോടും ചോദിക്കാന്‍ മറക്കണ്ട.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ഡിലീറ്റുംന്തോറും കവിത വളരുമെന്നു...

  മറുപടിഇല്ലാതാക്കൂ
 5. കവിതയുടെ ആദ്യ സ്റ്റാന്‍സ ഏറെ ഹൃദ്യമായി.

  മറുപടിഇല്ലാതാക്കൂ
 6. കടലില്‍ കടുകല്ല , കടുകില്‍ കടലാണ്‌ വേണ്ടതെന്ന് പണ്ട്‌ കുഞ്ഞുണ്ണി മാഷ്‌,

  മറുപടിഇല്ലാതാക്കൂ
 7. ഗുപ്തന്‍2008, ജനുവരി 16 9:58 PM

  രണ്ടാമത്തെ സ്റ്റാന്‍സ വേണ്ടിയിരുന്നില്ല ;)

  മറുപടിഇല്ലാതാക്കൂ
 8. ആവര്‍ത്തനം വിരസമാക്കുന്നൂ..
  രണ്ടാമത്തെ സ്റ്റാന്‍സ ഇട്ടത് കൊണ്ട് എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടൊ അതൊ വെറുതെ .........

  മറുപടിഇല്ലാതാക്കൂ
 9. ഭൂമീപുത്രീ ഡിലീറ്റും തോറും കവിത വളരുമെന്നല്ല.സുല്‍ ഒരു കമെന്റിട്ടപ്പോള്‍ അത് 7 കമെന്റുകളായി മാറിയിരുന്നു അതു ഡിലീറ്റിയ കാര്യമാണ് പറഞ്ഞത്.ഗുപ്താ,പ്രിയാ,സജീ രണ്ടാമത്തെ സ്റ്റാന്‍സ വെറുതെ ഇട്ടതല്ല കാരണങ്ങള്‍ ഉണ്ടായിരുന്നു.
  ശെഫി,നിലാവേ സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 10. ഈ ‘ചുരുങ്ങിയ’ വാക്ക് കൊണ്ടീ കവിതയെ മെരുക്കിയതെങ്ങിനെ... :)

  മറുപടിഇല്ലാതാക്കൂ
 11. ‘ഡിലീറ്റ്’മറ്റെന്തോ ആണെന്നു മനസ്സിലായിരുന്നു
  സനാതനാ :)
  ഞാന്‍ പറഞ്ഞതു,എഡിറ്റ് ചെയ്തുകളയുംതോറും കവിത കുറുകിക്കുറുകി പഞ്ചാരപ്പായസം പോലെയാകുമെന്ന സത്യമോര്‍ത്തിട്ടാണ്‍.
  മുക്കുറ്റിപ്പൂവിനുമതറിയാമെന്നു തോന്നി...

  മറുപടിഇല്ലാതാക്കൂ
 12. മുക്കുറ്റിയെ കണ്ടു പഠിക്കണം...
  കവിത ഹൃദ്യം:)

  മറുപടിഇല്ലാതാക്കൂ