26/1/08

ദീര്‍ഘദര്‍ശനം

അച്ഛാ
ദൈവത്തിന്റെ
മാതൃഭാഷയെന്താണ്?

അച്ഛാ
സ്വര്‍ഗ്ഗത്തിന്റെ
രാഷ്ട്രഭാഷയെന്താണ്?

അച്ഛാ
ഒന്നുകില്‍ നമുക്ക്
ദൈവത്തിന്റെ കോളേജില്‍
ചേര്‍ന്ന് സ്വര്‍ഗ്ഗത്തിന്റെ
രാഷ്ട്രഭാഷപഠിക്കാം

അച്ഛാ
അല്ലെങ്കില്‍ ദൈവത്തെ
നമ്മുടെ കോളേജില്‍
ചേര്‍ത്ത് നമ്മുടെ
മാതൃഭാഷ പഠിപ്പിക്കാം

അച്ചോ
ഉടനേ എന്തെങ്കിലും ചെയ്തില്ലെങ്കില്‍
നിത്യജീവനെ സംബന്ധിച്ച
ഗുരുതരമായ ഭവിഷ്യത്തുകള്‍
ഞാന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു
അച്ഛോ....പൊന്നച്ചോ....

7 അഭിപ്രായങ്ങൾ:

 1. ഉടനേ എന്തെങ്കിലും ചെയ്തില്ലെങ്കില്‍
  നിത്യജീവനെ സംബന്ധിച്ച
  ഗുരുതരമായ ഭവിഷ്യത്തുകള്‍
  ഞാന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു
  :)

  മറുപടിഇല്ലാതാക്കൂ
 2. എന്തകിലും ഉടനെ ചെയ്യണം
  അല്ലങ്കില്‍???

  നന്നയിരിക്കുന്നു സനാതനന്‍

  നന്മകള്‍

  മറുപടിഇല്ലാതാക്കൂ
 3. ലളിതവും ശക്തവുമായ കവിത. സുതാര്യമായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍.

  പി. ശിവപ്രസാദ്‌

  മറുപടിഇല്ലാതാക്കൂ
 4. പ്രമേയത്തിന്റെ ഗൌരവം ചോരാതെ നന്നായി പറഞ്ഞിരിക്കുന്നു
  ഇഷ്ടമായി സനാതനന്‍

  മറുപടിഇല്ലാതാക്കൂ
 5. സനാതന്‍,

  കവിത നന്നായി. പക്ഷെ അവസാന വരികളിലെ ലാഘവത്വം കവിതയ്ക്ക് ചേരുന്നില്ലല്ലോന്ന് തോന്നി.

  വിശദമായി ഒന്നുകൂടെ വായിക്കുന്നുണ്ട്.

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

  മറുപടിഇല്ലാതാക്കൂ