28/1/08

ക,ക,കൊ,കാ...

കടല പൊതിയുന്ന
കടലാസായിപ്പിറന്നാലും മതി
കൊറിച്ചു തീരുംവരെ
കാത്തിരിക്കണമെന്നല്ലേ ഉള്ളു.

21 അഭിപ്രായങ്ങൾ:

 1. സനാതനന്‍...

  നാ നാ നന്നായി...

  കാത്തിരിപ്പാണ്‌ ഒരവാസാനമുണ്ടാക്കുന്നത്‌
  തേന്‍ നുകരാന്‍ പൂ വിരിയാന്‍
  കാത്തിരിക്കുന്ന വണ്ടിനെ പോലെ...

  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 2. അതിലെന്ത് സംശയം പ്രവാസി തന്നെ..:)

  മറുപടിഇല്ലാതാക്കൂ
 3. കണ്ടില്ലേ....കവിതാമണികളുടെ ചന്തം!

  മറുപടിഇല്ലാതാക്കൂ
 4. ഞാന്‍ അതുപോലും വായിക്കാറില്ല. ഓ, പിന്നല്ലേ....

  മറുപടിഇല്ലാതാക്കൂ
 5. മാഷന്മാരെ കാത്തിരിപ്പ് എന്ന് കണ്ടാല്‍ പ്രവാസം എന്നങ്ങ് കവിതയെ വായിച്ച് കുളമാക്കല്ലേ. ചെറിയ കവിതയല്ലേ, ഒന്നോരണ്ടോ വട്ടം വായിച്ചിട്ടൂം മനസിലായില്ലെങ്കില്‍ വെറുതെ വിട്ടൂടെ. ‘വായന’ തന്നെ കാര്യം.

  മറുപടിഇല്ലാതാക്കൂ
 6. പ്രവാസിയുടെ കാത്തിരിപ്പ് വല്ലാത്ത ഒന്ന് തന്നെ അല്ലേ ?

  മറുപടിഇല്ലാതാക്കൂ
 7. സാറന്മാരെ,

  ഇതെന്താണെന്നു ഒന്നും മനസ്സിലായില്ല... (പുത്തി അല്പം കൊറവാണെ.. ) എങ്ങനാ വായിക്കെണ്ടേന്നെങ്കിലും പറഞ്ഞു തര്വോ?

  മറുപടിഇല്ലാതാക്കൂ
 8. ഇതെങ്ങനെ 'പ്രവാസിയും' 'പ്രവാസവും' 'കാത്തിരിപ്പും' ഒക്കെ ആയി റിലേറ്റ്‌ ചെയ്തു?? (പേരു 'പാമരന്‍' ന്നാണേ.. അതോണ്ട് ധൈര്യമായി ചോദിക്കാമല്ലോ..)

  മറുപടിഇല്ലാതാക്കൂ
 9. കുഞ്ഞിലേ അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയപ്പോഴേ അപ്പുറത്തെ പീടികയില്‍ നിന്നും പഞ്ചസാ‍രയും പരിപ്പും പൊതിഞ്ഞു കൊണ്ട് വന്നിരുന്ന കടലാസുകഷണങ്ങള്‍ ആര്‍ത്തിയോടെ ആഹരിക്കാന്‍ ശ്രമിച്ചിരുന്നതോര്‍മ്മ വരുന്നു.

  മറുപടിഇല്ലാതാക്കൂ
 10. ആഹരിക്കപ്പെടാനുള്ള കവിയുടെ burning desire.

  മറുപടിഇല്ലാതാക്കൂ
 11. വളരെ നന്ദി സുനീഷ് സാറെ.. ദാറ്റ്‌ റിയലി മെയ്ക്സ്‌ സെന്‍സ്‌... 'പ്രവാസി'യും 'പ്രവാസവും' 'കാത്തിരിപ്പും' എന്നെ ആകെ കണ്‍ഫുഷന്‍ ആക്കി..! ഇപ്പോ പുടി കിട്ടി..

  മറുപടിഇല്ലാതാക്കൂ
 12. ഉഗ്രന്‍ തന്നെ സനാതനന്‍ സാറെ.. സുനീഷ് സാറു്‌ പറഞ്ഞ ആങ്കിളില്‍ ഒരു നാലു പ്രാവശ്യം വായിച്ചപ്പോഴാണു അതിന്‍റെ ഭംഗി പിടി കിട്ട്യത്‌

  മറുപടിഇല്ലാതാക്കൂ
 13. ഒരു പൊടി കവിതയില്‍ ഒരു ഉമ്മിണി വലിയ കാര്യം . എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു വിനോദം ആയിരുന്നു കപ്പലണ്ടി പൊതിഞ്ഞു തരുന്ന കടലാസുതുണ്ട്കളിലെ കഥകള്‍ വായിക്കാന്‍ അവയുടെ തലയും വാലും ആലോചിച്ചു കണ്ടുപിടിക്കാന്‍ ...

  മറുപടിഇല്ലാതാക്കൂ
 14. സനാതനന്‍ നല്ല കവിതക്കല്‍,

  വായിക്കപ്പെടുക തന്നെ വേണം, ഇത്തിരി കാത്തിരുന്നാലും

  മറുപടിഇല്ലാതാക്കൂ
 15. 4 വരികൊണ്ട്‌ 400 അര്‍ഥങ്ങള്‍....

  മറുപടിഇല്ലാതാക്കൂ