5/2/08

ജാതിചോദിച്ചാല്‍ പറയാം

നാലാള്‍കൂടുമൊരു ചന്തയില്‍,പൊതുജനമധ്യത്തില്‍, ജ്വലിച്ചുനില്‍ക്കുന്ന സംസ്കാരസമ്പന്നനായ തീയനടുത്തേക്ക് സംശയഭാവത്തില്‍ മണത്ത് മണത്തെത്തിയ നായന്‍ പറഞ്ഞു."ബൌ ബൌ ബൌ ബൌ."
നാടറിയുന്ന ഒരൊന്നാന്തരം തീയനായ തന്റെ ജാതിപോലും അറിയാത്ത നായന്റെ ചെയ്തി ഒട്ടുംരസിക്കാതെ തീയന്‍ മുതുകുവളച്ച് ചിറികോട്ടി മീശവിറപ്പിച്ച് മുരണ്ടു."മ്യോ..മ്യോവ്..മ്യോവൂ...മ്യോ‍".ഇതൊക്കെ കണ്ടും
കേട്ടും ചന്തയുടെ പിന്നാമ്പുറത്ത് മേഞ്ഞു നടക്കുകയായിരുന്നു പൊതുജനങ്ങള്‍.അതിയാന്‍മാര്‍ തലയുയര്‍ത്തിനോക്കി തങ്ങളാലാവും വിധം തികരിച്ചു. "മ്ബ്രോ..മ്ബ്രോ...മ്ബ്രോ.."

21 അഭിപ്രായങ്ങൾ:

 1. രാമന്‍ നായര്‍2008, ഫെബ്രുവരി 5 11:19 AM

  സനാതനാ എന്താ സനാതനാ ഇതു ? ആരെയോ ഓര്‍മ്മ വരുന്നല്ലോ. അതൊരു തെറ്റാണോ ? വാലുള്ളത് നായ്ക്കും, പൂച്ചയ്ക്കും മാത്രമാണോ ?

  മറുപടിഇല്ലാതാക്കൂ
 2. ഹ രസമായി ... എത്തേണ്ടിടത് എത്തട്ടെ

  മറുപടിഇല്ലാതാക്കൂ
 3. അല്ലല്ലിതെന്തു കഥയിതു കഷ്ടമേ
  അല്ലലാലങ്ങു ജാതി മറന്നിതോ...

  :)

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാം....നന്നായിട്ടുണ്ട്‌

  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 5. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, ജനിക്കാനിരിക്കുന്നവരുമായോ യാതൊരു ബന്ധവുമില്ലാത്ത ഇക്കഥ വായിച്ച്‌ വല്ലവര്‍ക്കും അലോസരം തോന്നിയെങ്കില്‍ സനാതനു വേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു. മ്‌‌ബ്രോ.....മ്‌ബ്രോ..... മാപ്പോ.... (തിരുത്തപ്പെടട്ടേ.. ആമീന്‍)

  മറുപടിഇല്ലാതാക്കൂ
 6. ഇതുപോലൊരു സംഭവം എവിടെയോ കേട്ടിട്ടുണ്ടല്ലോ..

  മറുപടിഇല്ലാതാക്കൂ
 7. പെട്ടന്നിപ്പോളെന്തേയിങ്ങിനിയൊക്കെ...?? :)

  മറുപടിഇല്ലാതാക്കൂ
 8. "മ്ബ്രോ..മ്ബ്രോ...മ്ബ്രോ..""മ്ബ്രോ..മ്ബ്രോ...മ്ബ്രോ..""മ്ബ്രോ..മ്ബ്രോ...മ്ബ്രോ..""മ്ബ്രോ..മ്ബ്രോ...മ്ബ്രോ..""മ്ബ്രോ..മ്ബ്രോ...മ്ബ്രോ..""മ്ബ്രോ..മ്ബ്രോ...മ്ബ്രോ..""മ്ബ്രോ..മ്ബ്രോ...മ്ബ്രോ..""മ്ബ്രോ..മ്ബ്രോ...മ്ബ്രോ..""മ്ബ്രോ..മ്ബ്രോ...മ്ബ്രോ..""മ്ബ്രോ..മ്ബ്രോ.
  :):):):):):):):)

  മറുപടിഇല്ലാതാക്കൂ
 9. സംഗതി കിടിലന്‍..

  പക്ഷേ വ്യക്തിഹത്യ ഇഷ്ടപ്പെട്ടില്ല...

  മറുപടിഇല്ലാതാക്കൂ
 10. ഒരൊന്നൊന്നര അലക്കായിപ്പോയിട്ടോ....:)

  മറുപടിഇല്ലാതാക്കൂ