30/3/08

പിടുക്കന്‍

നന്ദി
നന്ദി
നന്ദിയെന്നു ചൊല്ലാന്‍
ടീച്ചറെന്നെ പഠിപ്പിച്ചു

നന്ദി
നന്ദി
നന്ദിയെന്നു ചൊല്ലാഞ്ഞാല്‍
അമ്മയെന്നെ അടിച്ചു

നന്ദി
നന്ദി
നന്ദിയെന്നു ഞാന്‍
എല്ലാരോടും ചൊല്ലി

നന്ദി
നന്ദി
നന്ദിയെന്നു ഞാന്‍
എല്ലാത്തിനും ചൊല്ലി

മിടുക്കന്‍
മിടുക്കന്‍ എന്നെന്നെ
എല്ലാരും പുകഴ്ത്തി

നന്ദി
നന്ദിയെന്നു ചൊല്ലിച്ചൊല്ലി
ദൈവാനുഗ്രഹവുമുണ്ടായി

നാലുകാലും
വാലും
ഭാരിച്ചൊരു പിടുക്കുമുള്ളൊരു*
ദൈവം പ്രത്യക്ഷനായി

നാഴികയ്ക്ക്‌
നാല്‍പ്പതുവട്ടം
എന്റെ പേര്‌ ജപിച്ചതിനാല്‍
അനുഗ്രഹിക്കുന്നു
എന്ന് വെളിപാടുണ്ടായി

അതിനു ശേഷമെല്ലാരുമെന്നെ
പിടുക്കന്‍
പിടുക്കന്‍
എന്നു വിളിച്ചുതുടങ്ങി.

*വൃഷണം

7 അഭിപ്രായങ്ങൾ:

 1. പിന്നെ
  എല്ലാവരും ദൈവത്തിനോട്
  നന്ദി നന്ദി എന്ന് ചൊല്ലി
  ഇപ്പോഴെങ്കിലുമെന്നെ
  നന്ദിയില്ലാത്തവനെന്നു
  വിളിയ്ക്കാനായതില്‍....

  അന്നും,ഇന്നും എന്നും
  ഈ സമൂഹം അങ്ങിനെ തന്നെയാണ്

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2008, മാർച്ച് 30 4:51 PM

  "ഭാരിച്ചൊരു പിടുക്കിനു്" തീട്ടത്തിനും മൂത്രത്തിനും ഇടയില്‍ ആടിക്കളിക്കാന്‍ കഴിയുന്നതൊരു രസല്ലേ മാഷേ? അതന്ന്യല്ലേ പിടുക്കിന്റെ ലോകോം? അല്ലാണ്ടു് പിന്നെ പിടുക്കു് എന്തോണ്ടു് ചെയ്യാന്‍?

  പിടുക്കന്‍ കവിതയ്ക്കു് പിടുക്കന്‍ പ്രാഞ്ചീസിന്റെ ഒത്തിരി‍ നന്ദീണ്ടട്ടാ! പോരട്ടങ്ങനെ പോ‍രട്ടെ!

  മറുപടിഇല്ലാതാക്കൂ
 3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 4. നന്ദികേശന്‍ തന്ന വരം എന്നിട്ട്‌ അശ്വിനീദേവന്‍മാരെ കാണിച്ചോ? :)

  (ക്ഷമിക്കണം.. ശരിയായ അര്‍ത്ഥം മനസ്സിലാകാത്തതു കൊണ്ടാണ്‌ ഈ ഓഫ്‌ കമന്‍റ്. ആരേലുമൊക്കെ വായിച്ചു ഡിറെക്ഷന്‍സ്‌ തരുന്നവരെ ഞാനിവിടെ ഒക്കെ ചുറ്റിപറ്റി ഉണ്ടാവും :) )

  മറുപടിഇല്ലാതാക്കൂ
 5. "നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ.....!"
  ബാക്കി കവിതയില്‍ നിന്നും പൂരിപ്പിക്കാം.
  :)
  ഇനി ചിരിയെക്കുറിച്ച് മറ്റൊരു കവിതയാവാം.

  മറുപടിഇല്ലാതാക്കൂ
 6. നന്ദി


  നന്ദി
  നന്ദി


  നന്ദി


  നന്ദി

  നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ..........

  മറുപടിഇല്ലാതാക്കൂ