23/4/08

തിരക്കുവണ്ടി

പാളം തെറ്റിയൊരു
തിരക്കുവണ്ടിയെക്കണ്ടോ?
ഏതാം‌ഗിളില്‍ നിന്നുമെടുക്കാം
അതിന്റെ തകര്‍ച്ചയുടെ
മിഴിവുറ്റ ചിത്രങ്ങള്‍.
ആളപായമില്ല എന്ന
ആശ്വാസം
അടിക്കുറിപ്പായി കൊടുക്കാം.
കൂടിയ വേഗം,
ഏറിയ പഴക്കം,
മാറിയ സിഗ്നല്‍
എന്നിങ്ങനെ ചികഞ്ഞാല്‍
ഒരു മൂന്നുകോളം നിരത്താം.

8 അഭിപ്രായങ്ങൾ:

 1. കവിതയിതാ ! മനസ്സിരുത്തി വായിക്കേണ്ടതുണ്ട്; ഉടനെ വീണ്ടും വരാം.

  മറുപടിഇല്ലാതാക്കൂ
 2. തിരക്കെന്നും തലതിരിഞ്ഞും പാളം തെറ്റിയും വാര്‍ത്തയുണ്ടാക്കും. ല്ലെ.

  മറുപടിഇല്ലാതാക്കൂ
 3. പുരുഷമേധം. ഞാനങ്ങനെ വായിക്കാന്‍ ഇഷ്ടപ്പെടുന്നു നന്നായിരിക്കുന്നു സനല്‍. പെട്ടന്നതാണ്‌ ഓടിയെത്തിയത്‌. വേകതയില്‍ Brake Down ആയി പോവുന്ന പഴക്കമില്ലാത്ത വണ്ടികളെ ഒറ്റവാക്കില്‍ അവസാനിപ്പിക്കാലെ...


  നന്മകല്‍ മാത്രം
  നജു

  മറുപടിഇല്ലാതാക്കൂ
 4. യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക്...

  മൂന്നല്ല സാര്‍ യാത്രക്കാരുടെ അടിവസ്ത്ര വര്‍ണ്ണനയടക്കം മൂന്നൂറുപേജ് വേണേല്‍ ഒപ്പിക്കാം. മുഴുവര്‍ണ്ണ ചിത്രമടക്കം.


  ശരിക്കും ‘തിരക്കുവണ്ടി’പാളം തെറ്റ്യാ?

  മറുപടിഇല്ലാതാക്കൂ
 5. പാളം തെറ്റിക്കിടക്കുന്നതിനോട് വാര്‍ത്തകള്‍ക്ക് സഹതാപമില്ല.
  വണ്ടിയുടെ 'തിരക്ക്' പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു.

  മറുപടിഇല്ലാതാക്കൂ