26/6/08

വഞ്ചകന്റെ മാനിഫെസ്റ്റോ

വിശ്വസിക്കുക എന്ന
അവരുടെ ദൌര്‍ബല്യത്തെ
വഞ്ചിക്കുക എന്ന
എന്റെ ദൌര്‍ബല്യം കൊണ്ട്‌
ഞാന്‍ സമര്‍ത്ഥമായി നേരിട്ടു.
അല്ലായിരുന്നെങ്കില്‍
കുരക്കുന്ന പട്ടി കടിക്കില്ലെന്നും
ഒരുമയുണ്ടെങ്കില്‍
ഉലക്കമേലും കിടക്കാമെന്നും
കാക്കയ്ക്കും തന്‍കുഞ്ഞ്‌
പൊന്‍കുഞ്ഞാണെന്നുമൊക്കെയുള്ള
കിഴട്ടു വചനങ്ങള്‍ കണ്ണടച്ചു
വിശ്വസിക്കുന്ന പോങ്ങന്‍മാരെക്കൊണ്ട്‌
ഈ ലോകം നിറഞ്ഞുപോയേനെ

9 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. നല്ല വരികള്‍...:)ഒരു കുടം വെള്ളം കൊണ്ടൂ കടലിന്റെ ആഴത്തെ പറ്റി പറഞ്ഞു അല്ലെ?

  മറുപടിഇല്ലാതാക്കൂ
 3. ഈ കവിതയിലെ കഥാപാത്രങ്ങളെ ഞാന്‍ എന്നും എപ്പോഴും കാണുന്നു...അവരില്‍ ചിലര്‍ പരാജയപ്പെടുന്നതും ഞാന്‍ കാണുന്നു...ഇന്ന് ആ പരാജിതര്‍ എന്നൊപ്പമുണ്ട്...എന്റെ കൂട്ടുകാരായി.

  സസ്നേഹം,

  ശിവ

  മറുപടിഇല്ലാതാക്കൂ
 4. നല്ല വരികളിലൂടെ സത്യം പറഞ്ഞിരിക്കുന്നു നിങ്ങള്‍ -സ്‌നേഹത്തോടെ

  മറുപടിഇല്ലാതാക്കൂ
 5. വഞ്ചിക്കുന്നത് ഒരു ദൌര്‍ബല്യമാണോ?

  മറുപടിഇല്ലാതാക്കൂ
 6. സഹായിക്കുക എന്ന മിടുക്കിനെ അവിശ്വസിക്കുക എന്ന കഴിവ് നേരിടുമ്പോഴും....

  മറുപടിഇല്ലാതാക്കൂ
 7. ദുഷ്ടനെന്ന്‌ ഞാന്‍ വിളിക്കില്ല. അത്‌ സ്വന്തം പല്ലിട കുത്തി നാറ്റിക്കുകയാവാം.

  മറുപടിഇല്ലാതാക്കൂ