17/9/08

കക്കൂസ്

കക്കൂസിന് കുഴിക്കുന്ന കുഴി
കിണറാകുന്നപോലെയാണ്
പലതും മലക്കം മറിയുന്നത്
കൊല്ലാൻ പോകുന്നവൻ
രക്ഷകനാകുന്നപോലെ
വേശ്യയായെത്തുന്നവൾ
പ്രേയസിയാകുന്നപോലെ
പ്രേമലേഖനങ്ങൾ
കവിതകളാകുന്നപോലെ
നിനച്ചിരിക്കാതെ പൊട്ടുന്ന ഒരുറവ
ലക്ഷ്യവും മാർഗവും മാറ്റും
ചരിത്രവും വർത്തമാനവും മാറും
ഭാവിയെക്കുറിച്ച് എന്നിട്ടും ഉറപ്പില്ല
ഉറവ വറ്റിയാൽ കിണർ
വീണ്ടും ഒരു കുഴിതന്നെയാകും
ചീഞ്ഞതൊക്കെ വലിച്ചെറിയാൻ ഒരു കുഴി
ചിലപ്പോൾ ആരെങ്കിലുമതിന്
ഒരു മൂടിയിട്ട് കക്കൂസുമാക്കും

7 അഭിപ്രായങ്ങൾ:

 1. കക്കൂസിന് കുഴിക്കുന്ന കുഴി
  കിണറാകുന്നപോലെയാണ്
  പലതും മലക്കം മറിയുന്നത്..

  അവസാനം ആ കിണറും ചപ്പുചവറുകൾ നിക്ഷേപിക്കാനുള്ള വെറും കുഴിയായി മാറുന്നു.

  വളരെ നല്ല വരികൾ

  മറുപടിഇല്ലാതാക്കൂ
 2. അങ്ങിനെ കക്കൂസിലും കവിത പിറന്നു....

  മറുപടിഇല്ലാതാക്കൂ
 3. "ഉറവ വറ്റിയാൽ കിണർ
  വീണ്ടും ഒരു കുഴിതന്നെയാകും"

  ഇഷ്ടമായി മാഷെ..

  മറുപടിഇല്ലാതാക്കൂ
 4. ശരിയാണ് സിമീ.കിണറാക്കാൻ കുഴിച്ചത് കക്കൂസ് ആയപോലെ ;)

  മറുപടിഇല്ലാതാക്കൂ