കുയിൽക്കുഞ്ഞിന്റെ സംശയം

കാക്കക്കൂട്ടിൽ മുട്ടയിട്ട കുയിലമ്മോ
തീറ്റിപ്പോറ്റി വളർത്തിയ കാക്കമ്മോ
കൂക്കൽ കൊണ്ടു കാടിളക്കും കുയിലച്ഛോ
കാടു കൊണ്ടു കൂടൊരുക്കും കാക്കച്ചോ
കാ കാ പാടി പഠിച്ചിട്ടും കൂ കൂവായ്
പാട്ടു കൂർന്നു പോവുന്നതിൻ പൊരുളെന്ത്?